Month: February 2020
കമലഹാസന്റെ സിനിമാ സെറ്റിൽ അപകടം 3 പേർ മരിച്ചു
ചെന്നൈ: കമലഹാസന്റെ ഇന്ത്യൻ 2 സിനിമാ ഷൂട്ടിങ്ങിനിടെ ക്രെയിൻ മറിഞ്ഞ് മൂന്നു മരണം. സഹസംവിധായകൻ കൃഷ്ണ (34), സെറ്റിൽ ഭക്ഷണം വിതരണം ചെയ്യുന്ന സംഘത്തിലെ മധു (29) ചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്.ഒൻപതു പേർക്ക് പരുക്കേറ്റു. പൂനമല്ലിയിലുള്ള ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ബുധനാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. സംവിധായകൻ ഷങ്കറിന് പരുക്കേറ്റതായി ആദ്യം വാർത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പരുക്കില്ലെന്ന് സിനിമാ വൃത്തങ്ങൾ അറിയിച്ചു. മൻചാങ്(37), വാസു(35), റംസാൻ(43), അരുൺ പ്രശാന്ത്(24), കുമാർ(52), കലൈചിത്ര,ഗുണബാലൻ, തിരുനാവക്കരശു(45), മുരുഗദോസ്(40) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ സവിത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More »- News
ലോക കേരള സഭയുടെ ഭക്ഷണത്തിന്റെ പണം വേണ്ട:റാവീസ് ഗ്രൂപ്പ്
തിരുവനന്തപുരം : ലോക കേരള സഭയുടെ ഭക്ഷണത്തിന്റെ പണം വേണ്ടെന്ന് റാവീസ് ഗ്രൂപ്പ്. ഭക്ഷണത്തിന്റെ ബിൽ തുകയായ എൺപത് ലക്ഷം രൂപയാണ് റാവിസ് ഗ്രൂപ്പ് വേണ്ടെന്ന് വയ്ക്കുന്നത്. ലോക കേരള സഭയിൽ പങ്കെടുത്ത ഓരോ പ്രവാസിയും തന്റെ സഹോദരങ്ങളാണ്. സ്വന്തം കുടുംബത്തിൽ വന്ന് ഭക്ഷണം കഴിക്കുമ്പോൾ പണം ഈടാക്കുന്ന സംസ്‌കാരം തനിക്കില്ല. ഭക്ഷണ ചെലവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്നും യാതൊരു തുകയും ഈടാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഡോക്ടർ ബി രവിപിള്ള വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Read More » കൊല്ലം കല്ലുപാലത്തിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു
കൊല്ലം : കൊല്ലം കല്ലുപാലത്തിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. രണ്ട് തൊഴിലാളികൾ തകർന്നുവീണ പാലത്തിന്റെ അടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് സംശയം. പോലീസിന്റെയും ഫയർഫോഴ്സിന്റേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്.
Read More »ചതുരംഗപ്പാറയ്ക്ക് സമീപം കാർ കുഴിയിലേയ്ക്ക് മറിഞ്ഞ് ഡോക്ടർ മരിച്ചു
കുമളി: ചതുരംഗപ്പാറയ്ക്ക് സമീപം കാർ കുഴിയിലേയ്ക്ക് മറിഞ്ഞ് ഡോക്ടർ മരിച്ചു. ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ബിബിൻ ആണ് മരിച്ചത്. ആലപ്പുഴ നൂറനാട് സ്വദേശിയാണ് ഡോക്ടർ ബിബിൻ. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു അപകടം. നെടുങ്കണ്ടത്തെ സുഹൃത്തിനെ സന്ദർശിച്ചശേഷം മടങ്ങുന്നതിനിടെയാണ് അപകടം. ചതുരംഗപ്പാറയ്ക്ക് സമീപത്തെ വളവിൽ എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വലതുവശത്തെ ചെറിയ പാലത്തോട് ചേർന്നുള്ള കുഴിയിലേയ്ക്ക് പതിക്കുകയായിരുന്നു. മൂടൽ മഞ്ഞ് മൂലം വഴി വ്യക്തമാകാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും, മറ്റ് വാഹനങ്ങളിൽ എത്തിയവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മദ്ധ്യേ മരിച്ചു. മൃതദേഹം കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ.
Read More »- News
വർക്കലയിൽ റിസോർട്ടിന് തീപിടിച്ചു;ആളപായമില്ല
വർക്കല: വർക്കലയിൽ റിസോർട്ടിന് തീപിടിച്ചു. തിരുവമ്പാടി പാപനാശം ബീച്ച് റിസോര്‍ട്ടും ചേര്‍ന്നുള്ള നാല് കടകളും കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല. റിസോര്‍ട്ടിനോട് ചേര്‍ന്നുളള ബോട്ട്മാന്‍ കഫെയെന്ന ഡബിള്‍ ഡക്കര്‍ റെസ്റ്റോറന്റിലാണ് ആദ്യം തീ പടര്‍ന്നത്. ഓല, മുള, പരമ്പ് എന്നിവ കൊണ്ട് നിര്‍മിച്ചതായിരുന്നു ബോട്ട്മാന്‍ കഫെ. ഇവിടെ നിന്ന് സമീപത്തുള്ള കടകളിലേക്കും റിസോര്‍ട്ടിലേക്കും തീ പടരുകയായിരുന്നു . കഫെയുടെ സമീപമുള്ള ബിന്ദുസ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, കാശ്മീരി ഷോപ്പുകള്‍ എന്നിവ പൂര്‍ണമായി കത്തിനശിച്ചു. അപകടമുണ്ടായ ഉടൻ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും തീ അണക്കുകയും ചെയ്തു. നാശനഷ്ടം സംബന്ധിച്ച കണക്കുകൾ പുറത്തുവന്നിട്ടില്ല.
Read More » - News
ഒരു വീട്ടിലെ 6 കുട്ടികൾ മരിച്ച സംഭവം:അവസാനം മരിച്ച കുട്ടിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം
മലപ്പുറം : 9 വർഷത്തിനിടെ ഒരു വീട്ടിലെ 6 കുട്ടികൾ മരിച്ച സംഭവത്തിൽ അവസാനം മരിച്ച കുട്ടിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഇക്കാര്യം പോലീസിനെ അറിയിച്ചു. മരണം സംബന്ധിച്ച കൂടുതൽ വ്യക്തതക്ക് വേണ്ടി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. 9 വർഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികളാണ് തിരൂരിൽ മരിച്ചത്. അവസാനം മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ ധൃതിപിടിച്ച് സംസ്കരിച്ചതിൽ സംശയം തോന്നിയ അയൽവാസിയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് അവസാനം മരിച്ച 93 ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. ആർ.ഡി.ഒ, ഡി.വൈ.എസ്.പി, ഫോറൻസിക് സർജൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ കുട്ടിയുടേത് സ്വാഭാവിക മരണമാണെന്ന പ്രാഥമിക വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ദുരൂഹതകളില്ലെന്നും ബലപ്രയോഗം നടന്നതിന്‍റെയോ വിഷാംശത്തിന്‍റെയോ അടയാളങ്ങളില്ലെന്നും പോലീസിനെ ധരിപ്പിച്ചു. കൂടുതൽ വ്യക്തതക്ക് വേണ്ടി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു.
Read More »