Month: February 2020

  • ഡൽഹി കലാപം:പോലീസിന് നേരെ വെടിയുതിർത്ത ഷാരൂഖ് എന്ന യുവാവിനെ  കാണാനില്ലന്ന് ഡൽഹി പോലീസ്

    ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ സംഘർഷത്തിനിടെ ജാഫറാബാദിൽ പോലീസിന് നേരെ വെടിയുതിർത്ത ഷാരൂഖ് എന്ന യുവാവിനെ കാണാനില്ലന്ന് ഡൽഹി പോലീസ്. ഇയാൾക്കായി തിരച്ചിൽ നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു. ഷാരൂഖ് പോലീസുകാരനെ വെടിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിന്റെ പിറ്റേ ദിവസം ഇയാൾ അറസ്റ്റിലായെന്ന് ഡൽഹി  പോലീസ് പറഞ്ഞിരുന്നു. പോലീസ് ഓഫീസറോട് ഇയാൾ തോക്ക് ചൂണ്ടി പിന്മാറാൻ ആവശ്യപ്പെടുന്നതും റോഡിന് മറുവശത്തുള്ളവർക്ക് നേരെ ഇയാൾ വെടിയുതിർക്കുന്നതുമായ വീഡിയോയാണ്  സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. ഷഹദാരാ നിവാസിയായ ഷാരൂഖ് കുടുംബത്തോടൊപ്പം ഒളിവിൽ പോയെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ പിതാവ് പ്രാദേശിക മയക്കുമരുന്ന് വില്പനക്കാരനാണെന്നും നിരവധി കേസുകൾ ഇവരുടെ പേരിലുണ്ടെന്നും പോലീസ് പറയുന്നു.

    Read More »
  • News
    Photo of സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി സഹോദരൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

    സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി സഹോദരൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

    പാലക്കാട് : ചെർപ്പുളശ്ശേരിയിൽ സഹോദരൻ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി. ചെർപ്പുള്ളശ്ശേരി കരുമാനം കുറുശ്ശിയിൽ ഇട്ടിയംകുന്നത്ത് വീട്ടിൽ പങ്കജാക്ഷി (64) ആണ് വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിന് ശേഷം സഹോദരൻ പ്രഭാകരൻ ചെർപ്പുള്ളശേരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കൊലപാതകത്തിനുപയോഗിച്ച ആയുധം സഹിതമാണ് പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

    Read More »
  • News
    Photo of യുഎപിഎ കേസ്: താഹാ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി

    യുഎപിഎ കേസ്: താഹാ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി

    കൊച്ചി:പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി താഹാ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. താഹയോടൊപ്പം കേസില്‍ പ്രതിയായിരുന്ന അലന്‍ ഷുഹൈബ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു താഹയുടെ ജാമ്യഹര്‍ജിയിലെ ആവശ്യം. എന്നാൽ ജാമ്യാപേക്ഷയെ ദേശീയ അന്വേഷണ ഏജൻസി എതിര്‍ത്തു.

    Read More »
  • ദേവനന്ദ ഒറ്റയ്ക്ക് ആറിന്റെ അടുത്ത് വരില്ല;മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ

    കൊല്ലം : കൊല്ലം ഇളവൂരിൽ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. ഇന്നലെ രാവിലെ 10 മണിയോടുകൂടി കാണാതായ ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 7.30 ഓടെയാണ്  ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തിയത്.

    Read More »
  • കൊല്ലത്ത് കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

    കൊട്ടിയം: കൊല്ലം ഇളവൂരിൽ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ മുങ്ങൽ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയിൽ ആറ്റിൽ കണ്ടെത്തിയത്. നെടുമ്പന ഇളവൂർ കിഴക്കേക്കരയിൽ ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്.

    Read More »
  • ഡൽഹി ശാന്തമാകുന്നു;സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

    ഡൽഹി : ഡൽഹി ശാന്തമാകുന്നു. വടക്ക് കിഴക്കൻ ഡൽഹിയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. കേന്ദ്ര സേനയെ വിന്യസിച്ച ശേഷം അനിഷ്ട സംഭവങ്ങളെവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. റോഡ് ഗതാഗതം സാധാരണ നിലയിലായി വരുന്നു. മെട്രോ സ്റ്റേഷനുകൾ എല്ലാം തുറന്നു പ്രവർത്തിക്കുന്നുണ്ട്. മത നേതാക്കളുടെ നേതൃത്വത്തിൽ സമാധാനയോഗങ്ങൾ വിളിക്കാൻ സർക്കാർ നിർദ്ദേശം നൽകി. ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി വിവിധ മത നേതാക്കളുമായി ചർച്ച നടത്തുമെന്ന് ദില്ലി പൊലീസും വ്യക്തമാക്കി.

    Read More »
  • News
    Photo of ഇടുക്കി അണക്കെട്ടിന്റെ  വൃഷ്ടി പ്രദേശങ്ങളിൽ ഭൂചലനം

    ഇടുക്കി അണക്കെട്ടിന്റെ  വൃഷ്ടി പ്രദേശങ്ങളിൽ ഭൂചലനം

    ഇടുക്കി : ഇടുക്കി അണക്കെട്ടിന്റെ  വൃഷ്ടി പ്രദേശങ്ങളിൽ ഭൂചലനം. വ്യാഴാഴ്ച രാത്രി 10:15 നും19:25 നും ഇടയ്ക്കാണ് ഭൂചലനമുണ്ടായത്. രണ്ട് തവണ ഭൂചലനം ഉണ്ടായി. വലിയ മുഴക്കത്തോടെ കൂടിയാണ്  ഭൂചലനമുണ്ടായത്. ഉദ്യോഗസ്ഥർ അണക്കെട്ടിൽ പരിശോധന നടത്തുന്നുണ്ട്. സമീപത്തുള്ള ചില വീടുകൾക്ക് നേരിയ തോതിൽ വിള്ളലുകൾ ഉണ്ടായി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് അധികൃതർ അറിയിച്ചു.

    Read More »
  • ഡൽഹി കലാപം: ആംആദ്മി പ്രാദേശിക നേതാവ് താഹിർ ഹുസൈനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു

    ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി പ്രാദേശിക നേതാവ് താഹിർ ഹുസൈനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു. ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. ഇതേ തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഐ ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മരണത്തിന് പിന്നിൽ താഹിർ ഹുസൈനാണെന്ന് അങ്കിതിന്റെ സഹോദരൻ ആരോപിച്ചിരുന്നു. കലാപകാരികൾക്ക് താഹിറിന്റെ വീട്ടിൽ അഭയം നൽകിയെന്നും അവർ കല്ലുകളും പെട്രോൾ ബോംബുകളും പ്രയോഗിച്ചുവെന്നുമാണ് അങ്കിതിന്റെ സഹോദരൻ ആരോപിച്ചത്. തുടർന്ന് താഹിറിന്റെ വീട്ടിൽ നിന്ന് പെട്രോൾ ബോംബുകൾ ഉൾപ്പടെയുള്ളവ കണ്ടെടുത്തിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസ് മേഖലയിൽ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറി വ്യാഴാഴ്ച പോലീസ് സീൽ ചെയ്തു.

    Read More »
  • കൊല്ലത്ത് കാണാതായ ആറുവയസ്സുകാരിയെ കുറിച്ച്  മണിക്കൂറുകള്‍ പിന്നിട്ടിട്ടും വിവരമില്ല

    കൊല്ലം: നെടുമണ്‍കാവ് ഇളവൂരില്‍ കാണാതായ ആറുവയസ്സുകാരിയെ കുറിച്ച്  മണിക്കൂറുകള്‍ പിന്നിട്ടിട്ടും വിവരമില്ല. വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകൾ ദേവനന്ദയെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറകിൽ തുണി അലക്കുകയായിരുന്ന ഇവർ കുറച്ചുസമയത്തേക്ക് മകളുടെ ശബ്ദമൊന്നും കേൾക്കാതായതോടെയാണ് വീടിന്റെ മുൻവശത്ത് എത്തിയത്. ഈ സമയം വീടിന്റെ വാതിൽ തുറന്നുകിടക്കുന്നനിലയിലുമായിരുന്നു. തുടർന്ന് വീടിനകത്തെല്ലാം പരിശോധിച്ചെങ്കിലും മകളെ കണ്ടില്ല. ഇതോടെയാണ് ധന്യ ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിച്ചത്. കുട്ടി പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ അഗ്‌നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും സമീപത്തെ പുഴയില്‍ മണിക്കൂറുകളായി തിരച്ചില്‍ നടത്തിയിട്ടും ഒരു സൂചനയും ലഭിച്ചിട്ടില്ല.

    Read More »
  • Top Stories
    Photo of സി.ബി.എസ്.ഇ യെ വിമർശിച്ച് ഹൈക്കോടതി; തോന്നിയ പോലെ നാടു മുഴുവൻ സ്കൂളുകൾ അനുവദിച്ചിട്ട് പിന്നെ ഒരു അന്വേഷണവും നടത്തുന്നില്ല

    സി.ബി.എസ്.ഇ യെ വിമർശിച്ച് ഹൈക്കോടതി; തോന്നിയ പോലെ നാടു മുഴുവൻ സ്കൂളുകൾ അനുവദിച്ചിട്ട് പിന്നെ ഒരു അന്വേഷണവും നടത്തുന്നില്ല

    കൊച്ചി: സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ 34 വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ സാധിക്കാത്ത സംഭവത്തിൽ സി.ബി.എസ്.ഇയെ വിമർശിച്ച് ഹൈക്കോടതി. തോന്നിയ പോലെ നാടു മുഴുവൻ സ്കൂളുകൾ അനുവദിച്ചിട്ട് പിന്നെ ഒരു അന്വേഷണവും സിബിഎസ്ഇ നടത്തുന്നില്ലെന്ന് കോടതി വിമർശിച്ചു. കുട്ടികളെ പത്താം ക്ലാസ് പരീക്ഷ എഴുതിക്കണമെന്ന് ആവശ്യപ്പെട്ട് തോപ്പുംപടി അരൂജ സ്കൂൾ മാനേജ്മെന്റ് നൽകിയ ഹർജി പരിഗണിക്കവേയാണ് സിബിഎസ്ഇക്കെതിരേ കോടതി വിമർശനമുന്നയിച്ചത്. അംഗീകാരമില്ലാത്ത സ്കൂളുകൾക്കെതിരേ നടപടിയെടുക്കാത്തതിന് സിബിഎസ്ഇയെ വിമർശിച്ച കോടതി സിബിഎസ്ഇ കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്നും ആവശ്യപ്പെട്ടു.സിബിഎസ്ഇയുടെ മൗനം ലാഭക്കൊതിയന്മാർ മുതലാക്കുകയാണ്. കുട്ടികളെ ചൂഷണം ചെയ്യാൻ ഇത്തരം സ്കൂളുകളെ നിങ്ങൾ അനുവദിക്കുകയാണോയെന്നും കോടതി സി ബി എസ് ഇ യോട് ചോദിച്ചു.

    Read More »
Back to top button