Month: February 2020

  • ഡൽഹി കലാപം:മരണം 34,അക്രമത്തിനിടെ സ്കൂളിൽ പോയ 13 കാരിയെ കാണാനില്ലെന്ന് പരാതി

    ന്യൂഡൽഹി: ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളിൽ പരിക്കേറ്റ് ആശുപത്രികളിൽ കഴിഞ്ഞിരുന്ന  ഏഴ് പേർ കൂടി ഇന്ന് മരിച്ചു. ഗുരു തേജ് ബഹാദൂർ ആശുപത്രിയിലാണ് 30 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എൽ.എൻ.ജെ.പി. ആശുപത്രിയിൽ രണ്ടും ജഗ്പർവേശ് ചന്ദ്ര ആശുപത്രിയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം വടക്ക് കിഴക്കൻ ഡൽഹി പൊതുവെ ശാന്തമായി വരികയാണ്. പുതിയ അക്രമ സംഭവങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. മെട്രോ സ്റ്റേഷനുകളെല്ലാം തുറന്നു പ്രവർത്തിക്കുന്നുണ്ട്. റോഡുകളിലൂടെ വാഹനങ്ങൾ ഓടുന്നുണ്ട്. സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ തെരുവുകളെല്ലാം. ഡൽഹി കലാപത്തിൽ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. ‘ഡൽഹിയിലെ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ അക്രമസഭവങ്ങളിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളിൽ ചെയ്തത് പോലെ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണം’ എന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ വാക്താവ് അറിയിച്ചു.

    Read More »
  • കൊറോണ:വുഹാനിൽ കുടുങ്ങിയ 112 പേരെ വ്യോമസേന വിമാനത്തിൽ ഡൽഹിയിലെത്തിച്ചു

    ന്യൂഡൽഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ചൈനയിലെ വുഹാനിൽ കുടുങ്ങിയ 112 പേരെ വ്യോമസേന വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. ഇതിൽ 76 പേർ ഇന്ത്യക്കാരാണ്. ബാക്കിയുള്ള 36 പേർ ഏഴ് രാജ്യങ്ങളിൽ നിന്നായുള്ള വിദേശികളാണ്. 112 യാത്രക്കാരെയും നിരീക്ഷണത്തിനായി 14 ദിവസം ഡൽഹിയിലെ ചാവ്ല ഐടിബിപി ക്യാമ്പിൽ താമസിപ്പിക്കും. മെഡിക്കൽ സഹായത്തിനായി നേരത്തെ ചൈനയിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലാണ് 112 പേരെ വ്യാഴാഴ്ച രാവിലെയോടെ തിരിച്ചെത്തിച്ചത്. ഇന്ത്യക്കാർക്ക് പുറമേ ബംഗ്ലാദേശ്, മ്യാൻമർ, മാലെദ്വീപ്, ദക്ഷിണാഫ്രിക്ക, അമേരിക്ക, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരെയാണ് ഡൽഹിയിലേക്കെത്തിച്ചത്.

    Read More »
  • News
    Photo of യുവതിയുമായി വീഡിയോ കോൾ ചെയ്തുകൊണ്ട് യുവാവ് തൂങ്ങി മരിച്ചു

    യുവതിയുമായി വീഡിയോ കോൾ ചെയ്തുകൊണ്ട് യുവാവ് തൂങ്ങി മരിച്ചു

    ചങ്ങനാശ്ശേരി: യുവതിയുമായി വീഡിയോ കോൾ ചെയ്തുകൊണ്ടിരിക്കെ യുവാവ് തൂങ്ങി മരിച്ചു. ആലപ്പുഴ വണ്ടാനം സ്വദേശിയായ ബാദുഷ(26)യെയാണ് ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി വീഡിയോ കോളിലിലുള്ളപ്പോള്‍ ലൈവായാണ് യുവാവ് ആത്മഹത്യ ചെയ്തത്. ചങ്ങനാശ്ശേരി പൂച്ചിമുക്കിലെ റോഡില്‍ ചൊവ്വാഴ്ച രാത്രി രണ്ടു മണിയോടെയാണ് സംഭവം. സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചശേഷമാണ് രാത്രി ബാദുഷ ലോഡ്ജിലെത്തിയത്. തുടര്‍ന്ന് മുറിയില്‍ എത്തിയ ബാദുഷ കാമുകിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ തൂങ്ങി മരിക്കുകയായിരുന്നു.

    Read More »
  • കൊറോണ:ഡയമണ്ട് പ്രിൻസസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചു

    ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചു. ഇന്ന് പുലർച്ചെ എയർ ഇന്ത്യ വിമാനത്തിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. ഇന്ത്യക്കാർക്ക് പുറമേ ശ്രീലങ്ക, നേപ്പാൾ, സൗത്ത് ആഫ്രിക്ക, പെറു എന്നീ രാജ്യങ്ങളിൽനിന്നായി അഞ്ചു പേരും വിമാനത്തിലുണ്ടായിരുന്നു. 119 പേരെയും നിരീക്ഷണത്തിനായി ഡൽഹിയിലെ ചാവ്ല ഐടിബിപി ക്യാമ്പിൽ താമസിപ്പിക്കും.  14 ദിവസമാണ് ഇവരെ നിരീക്ഷണത്തിൽ പാർപ്പിക്കുക. തുടർന്ന് ഇവർക്ക് വീടുകളിലേക്ക് പോകാം. അതേസമയം നേരത്തെ കൊറോണ സ്ഥിരീകരിച്ച 16 ഇന്ത്യക്കാർ ജപ്പാനിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചിനാണ് കൊറോണ വൈറസ് സംശയത്തെത്തുടർന്ന് ഡയമണ്ട് പ്രിൻസസ് കപ്പൽ ജാപ്പനീസ് തീരത്ത് പിടിച്ചിട്ടിരുന്നത്. കപ്പലിൽ ആകെയുള്ള 3711 യാത്രക്കാരിൽ 138 ഇന്ത്യക്കാരാണുണ്ടായിരുന്നത്. ഇതിൽ ആറ് യാത്രക്കാർ ഒഴികെ 132 പേരും കപ്പലിലെ ജീവനക്കാരായിരുന്നു.

    Read More »
  • Top Stories
    Photo of ഡൽഹി കലാപം:കോൺഗ്രസ്‌ സംഘം ഇന്ന് രാഷ്‌ട്രപതി ഭവനിലേക്ക്

    ഡൽഹി കലാപം:കോൺഗ്രസ്‌ സംഘം ഇന്ന് രാഷ്‌ട്രപതി ഭവനിലേക്ക്

    ഡൽഹി : ഡൽഹി കലാപം നിയന്ത്രിക്കാൻ ഇടപെടണമൊന്നാവശ്യപ്പെട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാഷ്ട്രപതിയെ കാണും. കേന്ദ്രസേനയും ദില്ലി പൊലീസും കൈയ്യിലുണ്ടായിട്ടും കലാപം നിയന്ത്രിക്കാൻ കേന്ദ്രം ഇടപെട്ടില്ലന്ന ആക്ഷേപം സംഘം ഉന്നയിക്കും. പ്രതിഷേധ മാർച്ചായിട്ടാണ് കോൺഗ്രസ്‌ സംഘം രാഷ്‌ട്രപതി ഭവനിലേക്കെത്തുക. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മൻമോഹൻസിംങ് എകെ ആന്‍റണി അടക്കുമുള്ള മുതിര്‍ന്ന നേതാക്കൾ അണിനിരക്കുന്ന പ്രതിഷേധ മാര്‍ച്ചാണ് കോൺഗ്രസ്‌ രാഷ്ട്രപതീ ഭവനിലേക്ക് നടത്തുന്നത്.

    Read More »
  • News
    Photo of കൂടത്തായ് കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു

    കൂടത്തായ് കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു

    കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ ജയിലധികൃതർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് വെളുപ്പിനെയാണ് സംഭവം.ജയിൽ മുറിയിൽ രക്തം വാർന്ന നിലയിൽ കണ്ട ജോളിയെ ജയിൽ അധികൃതർ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചില്ല് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് സൂചന. ഞരമ്പ് മുറിക്കാൻ ഉപയോഗിച്ച മൂർച്ചയുള്ള വസ്തു ജോളിയുടെ കൈവശമെത്തിയത് എങ്ങനെയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഘട്ടത്തിലും ജോളി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു. ഇത് കണക്കിലെടുത്ത് മെഡിക്കൽ കോളേജിലെ കൗൺസിലർമാരുടെ സേവനവും തേടിയിരുന്നു.

    Read More »
  • ഡൽഹി സംഘർഷം:മരണം 27 ആയി;സ്ഥിതി നിയന്ത്രണ വിധേയം

    ന്യൂഡൽഹി: ഡൽഹി സംഘർഷത്തിൽ മരണം 27 ആയി. കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷങ്ങളിൽ പരിക്കേറ്റ് ഹോസ്പിറ്റലുകളിൽ കഴിഞ്ഞിരുന്നവരാണ് മരിച്ചവർ. കഴിഞ്ഞ ദിവസങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഇന്ന് പുതിയ അക്രമങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുന്നുണ്ടെന്നും ഡൽഹി പോലീസ് അറിയിച്ചു. കലാപത്തിൽ 18 കേസുകളെടുത്തെന്നും 106 പേർ അറസ്റ്റിലായെന്നും ഡൽഹി പോലീസ് അറിയിച്ചു . സംഘർഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. എല്ലാ കെട്ടിടങ്ങളുടെയും മേൽക്കൂരകളും ടെറസുകളും ഡ്രോണുകൾ വഴി നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും വീടുകളുടേയോ കെട്ടിടങ്ങളുടെയോ മുകളിൽ കല്ലുകൾ സംഭരിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

    Read More »
  • News
    Photo of വെടിയുണ്ടകള്‍ കാണാതായ സംഭവം:എസ്‌.ഐ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍

    വെടിയുണ്ടകള്‍ കാണാതായ സംഭവം:എസ്‌.ഐ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍

    തിരുവനന്തപുരം : എസ്എപി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്എപി ക്യാമ്പിലെ എസ്‌ഐ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍. ഇന്ന് തന്നെ എസ്‌ഐയെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്യുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കേസില്‍ 11 പോലീസുകാരെ പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിഐജി റിപ്പോര്‍ട്ടിലൂടെയാണ് എസ്എപി ക്യാമ്പില്‍ നിന്നും തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം പുറത്ത് വന്നത്.  പോലീസ് സേനയില്‍ ഉണ്ടായ അനാസ്ഥ വലിയ വിവാദം ആയതോടെയാണ് വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ വ്യാജ വെടിയുണ്ടകള്‍ കാണാതായവയ്ക്ക് പകരമായി ഡമ്മി വെടിയുണ്ട വെച്ചെന്നും കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥർ ക്കെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്.

    Read More »
  • News
    Photo of കമ്യൂണിസ്റ്റ് ചരിത്രത്തിലെ അവസാന മുഖ്യമന്ത്രിയെന്ന സ്ഥാനമാകും ചരിത്രം പിണറായിയ്ക്ക് കൽപ്പിച്ചു തരിക എന്ന് വി മുരളീധരൻ

    കമ്യൂണിസ്റ്റ് ചരിത്രത്തിലെ അവസാന മുഖ്യമന്ത്രിയെന്ന സ്ഥാനമാകും ചരിത്രം പിണറായിയ്ക്ക് കൽപ്പിച്ചു തരിക എന്ന് വി മുരളീധരൻ

    മോദിയും ട്രംപും ലോകത്തിനുമുന്നിൽ ഒറ്റപ്പെട്ടവരാണെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രിക്ക്  തുറന്നകത്തെഴുതി കേന്ദ്രമന്ത്രി വി. മുരളീധരൻ.

    Read More »
  • പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപം നടത്തണമെന്ന് ആഹ്വാനം ചെയ്ത് അമ്പായത്തോട് വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ

    കണ്ണൂർ : കണ്ണൂർ അമ്പായത്തോട് വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ. സിഎഎ, യുഎപിഎ വിഷയങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിക്കുന്നതാണ് പോസ്റ്റര്‍. സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന പിണറായി സർക്കാരിന്‍റെ പ്രഖ്യാപനം കാപട്യമാണ്. അലനെയും താഹയേയും എൻഐഎയ്ക്ക് കൈമാറിയതിൽ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്.  ഇരുവരെയും എന്‍ഐഎയില്‍ നിന്ന് തിരിച്ച് കിട്ടാന്‍ പിണറായി കത്തെഴുതിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടനാണെന്നും പോസ്റ്ററില്‍ പറയുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഒത്തുകളി ജനങ്ങള്‍ തിരിച്ചറിയണമെന്നാണ് പോസ്റ്ററിൽ പറയുന്നത്. സി പി ഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രേത്യക മേഖല കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റർ. പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപം നടത്തണമെന്ന് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നു. കൂടാതെ സിഎഎ വിരുദ്ധ സമരങ്ങളിൽ പിഎഫ്ഐ, എസ്‍ഡിപിഐ തുടങ്ങിയ സംഘടനകളുടെ കാപട്യം തിരിച്ചറിയണമെന്നും പോസ്റ്ററിലുണ്ട്. കമ്മ്യൂണിസ്റ്റുകളേയും ദളിതുകളേയും മുന്നിൽ നിർത്തി മത രാഷ്ട്ര അജണ്ട നടപ്പാക്കാനാണ് ഇവരുടെ ഗൂഢനീക്കം എന്നും പോസ്റ്ററിൽ പറയുന്നു.

    Read More »
Back to top button