Month: February 2020
- News
കളക്ടര്‍ പളളി ഏറ്റെടുത്ത് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിലില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കോതമംഗലം പളളി ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജില്ലാ കളക്ടര്‍ പളളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിലില്ലെന്നാണ് സർക്കാർ വാദം. കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറെ വിളിച്ചുവരുത്തി സിംഗിൾ ബെഞ്ച് ഇന്നലെ ശാസിച്ചിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കളക്ടറെ ജയിലിൽ അടച്ച് കോടതിക്ക് മറ്റ് മാർഗങ്ങൾ തേടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. പള്ളി ഏറ്റെടുക്കണമെന്ന വിധി പുറപ്പെടുവിച്ച തന്നെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാർ പറഞ്ഞു. വിധി നടപ്പാക്കാൻ കാലതാമസം ഉണ്ടാകുന്നതിനെതിരെ ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ കേസിൽ ആയിരുന്നു കോടതി ജില്ലാ കളക്ടറെ രൂക്ഷമായി ശാസിച്ചത്. കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ സ്വീകരിച്ച നടപടി നേരിട്ടെത്തി വിശദീകരിക്കാൻ ജില്ലാ കളക്ടർ സുഹാസിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇന്നലെ സിംഗിൾ ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ കളക്ടർ ഹാജരായിരുന്നില്ല. ഇതോടെയാണ് അഞ്ച് മിനിറ്റിനകം കളക്ടർ ഹാജരാകണമെന്നും ഹാജരായില്ലെങ്കിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കേണ്ടി വരുമെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാർ മുന്നറിയിപ്പ് നൽകിയത്. കോടതി വിമര്‍ശനത്തിന് പിന്നാലെ ജില്ലാ കളക്ടർ നേരിട്ടെത്തി. തുടർന്ന് ഡയസിനടുത്തേക്ക് വിളിച്ച് കോടതിയുത്തരവിന്‍റെ ഗൗരവം അറിയില്ലേയെന്ന് ചോദിച്ചു. ഉത്തരവ് നടപ്പാക്കാൻ നിങ്ങൾ ബാധ്യസ്ഥനാണന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കിയില്ലങ്കിൽ കളക്ടറെ ജയിലിൽ അടയ്ക്കുകയോ അല്ലെങ്കിൽ വിധി നടപ്പാക്കാൻ മറ്റ് മാർഗങ്ങൾ തേടേണ്ടി വരികയോ ചെയ്യേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി. തുടർന്ന് കോടതി ഉത്തരവ് നടപ്പാക്കാൻ സമയം ആവശ്യപ്പെട്ട കളക്ടറോട് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
Read More » - News
വർഗ്ഗീയത കലർന്ന സന്ദേശങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി:ഡി ജി പി
തിരുവനന്തപുരം: വർഗ്ഗീയത കലർന്ന സന്ദേശങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡിജിപി ലോക്നാഥ് ബെഹ്റ. സമൂഹ മാധ്യമങ്ങളിലൂടെ കൈമാറുന്ന എല്ലാ സന്ദേശങ്ങളും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. വർഗീയതയും വിദ്വേഷവും നിറഞ്ഞ സന്ദേശങ്ങൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാൻ വിവിധ ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിൽ പോലീസിനെ സുസജ്ജമാക്കി നിലനിർത്തിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന നടപടികളിൽ നിന്ന് പൊതുജനങ്ങൾ ഒഴിഞ്ഞു നിൽക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്‌റ ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്… Posted by State Police Media Centre Kerala on Tuesday, February 25, 2020
Read More » “ഒരു പക്കാ നാടൻ പ്രേമ കഥ” യുടെ ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് നടന്നു
എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മിച്ച് വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന “ഒരു പക്കാ നാടൻ പ്രേമ കഥ “എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് നടന്നു.
Read More »കണ്ണൂരിൽ സ്കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർഥി അതേ ബസ് കയറി മരിച്ചു
കണ്ണൂർ: പേരാവൂരിൽ സ്കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർഥി അതേ ബസ് കയറി മരിച്ചു. പുതുശ്ശേരിയിലെ പുത്തൻപുരയിൽ ഫൈസലിന്റെയും റസീനയുടെയും മകൻ മുഹമ്മദ് റഫാൻ (5) ആണ് മരിച്ചത്. പേരാവൂർ ശാന്തി നികേതൻ ഇംഗ്ലീഷ് സ്കൂൾ എൽ.കെ.ജി വിദ്യാർഥിയാണ്. ഇന്ന് വൈകുന്നേരം 4.15- ഓടെ കാഞ്ഞിരപ്പുഴ-പുതുശ്ശേരി റോഡിലാണ് അപകടം. സ്കൂൾ ബസിൽ വീടിനു സമീപത്തെ സ്റ്റോപ്പിലാണ് റഫാനും സഹോദരൻ സൽമാനും ഇറങ്ങിയത്. എതിർ വശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെ ബസിന്റെ പിൻഭാഗത്തെ ടയർ കയറിയായിരുന്നു അപകടം. സഹോദരങ്ങൾ: സൽമാൻ, ഫർസ ഫാത്തിമ. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം ബുധനാഴ്ച.
Read More »