Month: February 2020

  • Top Stories
    Photo of കുട്ടികൾക്ക്  പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന സംഭവത്തിൽ  കൊച്ചി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂൾ അധികൃതരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യ്തു

    കുട്ടികൾക്ക്  പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന സംഭവത്തിൽ  കൊച്ചി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂൾ അധികൃതരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യ്തു

    കൊച്ചി : സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ 29 കുട്ടികൾക്ക്  പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന സംഭവത്തിൽ  കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂൾ അധികൃതരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യ്തു. അരൂജാസ് എഡ്യൂക്കേഷൽ ആൻഡ് ചാരിറ്റബിൾ ട്രസ്ററ് സ്കൂൾ മാനേജർ മാഗി അരൂജ, ട്രസ്റ്റ് പ്രസിഡന്റ് മെൽബിൻ ഡിക്രൂസ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. സിബിഎസ്ഇ അംഗീകാരമില്ലെന്ന് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മറച്ചുവച്ചതിനാണ് തോപ്പുംപടി പൊലീസ് സ്കൂൾ മാനേജരെയും ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് മെൽബിൻ ഡിക്രൂസിനെയും അറസ്റ്റ് ചെയ്തത്. വഞ്ചനാ കുറ്റം ചുമത്തിയാണ് കേസ്. കഴിഞ്ഞ വർഷം വരെ മറ്റൊരു സ്കൂളിലെ വിദ്യാര്‍ഥികളന്ന നിലയിൽ റജിസ്റ്റർ ചെയ്താണ് കുട്ടികളെ പത്താം ക്ലാസ് പരീക്ഷ എഴുതിച്ചിരുന്നത്. എന്നാൽ ഇത്തവണ മറ്റ് സ്കൂളിന്റെ പേരിൽ പരീക്ഷ എഴുതിക്കാൻ സിബിഎസ്ഇയുടെ  അനുമതി കിട്ടിയില്ല. അതോടെയാണ് 29 വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായത്.

    Read More »
  • News
    Photo of പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു

    പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു

    വയനാട് : സുൽത്താൻ ബത്തേരിയിൽ  പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു. നൂൽപ്പുഴ വനാതിർത്തിയിലെ 14 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. ബന്ധുവായ യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിനുശേഷം ഉൾവനത്തിലേക്ക് കടന്ന ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. പെൺകുട്ടിയെ ബന്ധു കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പെൺകുട്ടിയും കൂട്ടുകാരികളും വനത്തിലേക്ക് പോയ സമയത്തായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികൾ  വിവരമറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിനകത്തുനിന്ന് പെൺകുട്ടിയെ കണ്ടെത്തി. പോലീസിനെ കണ്ട ബന്ധു ഉൾവനത്തിലേക്ക് ഓടിരക്ഷപ്പെടുകയും ചെയ്തു. പീഡനത്തിനിരയായ പെൺകുട്ടിയെ പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളുള്ള തിരച്ചിൽ വനത്തിനുള്ളിൽ  തുടരുകയാണ്.

    Read More »
  • Top Stories
    Photo of പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിലുണ്ടായ സംഘർഷത്തിൽ പോലീസ് ഓഫിസർ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു

    പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിലുണ്ടായ സംഘർഷത്തിൽ പോലീസ് ഓഫിസർ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു

    ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഗോകുൽപുരിയിലുണ്ടായ സംഘർഷത്തിൽ രണ്ടുമരണം. ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിനാണ് ജീവൻ നഷ്ടമായത്. ഇവരിൽ ഒരാൾ ഡൽഹി പോലീസിലെ ഹെഡ് കോൺസ്റ്റബിളും രണ്ടാമൻ സാധാരണക്കാരനുമാണ്. മരിച്ച സാധാരണക്കാരനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

    Read More »
  • Top Stories
    Photo of ഇന്ത്യയുമായി 300 കോടി ഡോളറിന്റെ പ്രതിരോധ കരാർ നാളെ ഒപ്പ് വയ്ക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    ഇന്ത്യയുമായി 300 കോടി ഡോളറിന്റെ പ്രതിരോധ കരാർ നാളെ ഒപ്പ് വയ്ക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    അഹമ്മദാബാദ് : ഇന്ത്യയുമായി 300 കോടി ഡോളറിന്റെ  പ്രതിരോധ കരാർ നാളെ ഒപ്പ് വയ്ക്കുമെന്ന് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായി എക്കാലത്തെയും വലിയ വ്യാപാരക്കരാറും ഉണ്ടാകുമെന്നും ട്രംപ് നമസ്തേ ട്രമ്പിൽ പറഞ്ഞു. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും ഇന്ത്യക്കൊപ്പം നിലനിൽക്കുമെന്നും ട്രംപ് പറഞ്ഞു.  അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണ് ഇന്ത്യ എന്ന് ട്രംപ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ വച്ചു നൽകിയ സ്വീകരണത്തിൽ ട്രംപ് സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയിൽ നിന്ന് ലഭിച്ച സ്നേഹവും സ്വീകരണവും താനും തന്റെ കുടുംബവും എന്നും ഓർക്കുമെന്ന് ട്രംപ് പറഞ്ഞു. മോദി തന്റെ ആത്മ മിത്രമാണെന്നും ജനകീയനായ നേതാവാണെന്നും ട്രംപ്. രാജ്യം കണ്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയമായിരുന്നു മോദിയുടേതെന്ന് ട്രംപ് പറഞ്ഞു. എല്ലാവർക്കും ഇഷ്ടമാണ് മോദിയെ എന്നും പക്ഷേ അദ്ദേഹം വളരെ ടഫ് ആണെന്നും ട്രംപ്. മോദി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയുടെ വ്യാപാരാന്തരീക്ഷം മെച്ചപ്പെട്ടുവെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ കുതിച്ചു ചാട്ടത്തിന് മോദി അടിത്തറയിട്ടുവെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാനുള്ള ചർച്ചകൾ വീണ്ടും തുടരുമെന്നും ട്രംപ് അറിയിച്ചു.

    Read More »
  • Top Stories
    Photo of ട്രമ്പിന്റെ നേതൃത്വത്തിൽ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ദൃഢമായി:മോദി

    ട്രമ്പിന്റെ നേതൃത്വത്തിൽ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ദൃഢമായി:മോദി

    അഹമ്മദാബാദ് : ട്രംപിന് സ്വാഗത മോദി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യമാകെ ട്രംപിനെ വരവേൽക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൊട്ടേര സ്റ്റേഡിയത്തിൽ ചരിത്രസംഭവമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലാണ് പരിപാടി നടക്കുന്നതെങ്കിലും ഇന്ത്യയുടെ ഒന്നായുള്ള ആവേശമാണ് പ്രകടമാകുന്നത് എന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയും അമേരിക്കയും ഒരു കുടുംബം പോലെയാണ് ട്രമ്പിന്റെ നേതൃത്വത്തിൽ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ദൃഢമായി എന്നും മോദി കൂട്ടിച്ചേർത്തു.

    Read More »
  • Top Stories
    Photo of മോട്ടേരാ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞിരിക്കുന്ന ജനലക്ഷങ്ങളെ കണ്ട് അത്യാഹ്ലാദഭരിതനായി കണ്ണു നിറഞ്ഞ് ഡൊണാൾഡ് ട്രംപ്

    മോട്ടേരാ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞിരിക്കുന്ന ജനലക്ഷങ്ങളെ കണ്ട് അത്യാഹ്ലാദഭരിതനായി കണ്ണു നിറഞ്ഞ് ഡൊണാൾഡ് ട്രംപ്

    അഹമ്മദാബാദ് : നമസ്തേ ട്രംപ് ആരംഭിച്ചു. മോട്ടേരാ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞിരിക്കുന്ന ജനലക്ഷങ്ങളെ കണ്ട് അത്യാഹ്ലാദഭരിതനായി കണ്ണു നിറഞ്ഞ് ഡൊണാൾഡ് ട്രംപ്. ആഹ്ലാദം സഹിക്കവയ്യാതെ നിരവധിതവണ ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തു. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. #WATCH live: US President Donald Trump and PM Narendra Modi speak at 'Namaste Trump' event at Motera Stadium in Ahmedabad https://t.co/arJBVLFAJu — ANI (@ANI) February 24, 2020

    Read More »
  • Top Stories
    Photo of ട്രംപും മോദിയും മോട്ടേര സ്റ്റേഡിയത്തിൽ എത്തി; ജനലക്ഷങ്ങൾ നിറഞ്ഞുകവിഞ്ഞ് സ്റ്റേഡിയം

    ട്രംപും മോദിയും മോട്ടേര സ്റ്റേഡിയത്തിൽ എത്തി; ജനലക്ഷങ്ങൾ നിറഞ്ഞുകവിഞ്ഞ് സ്റ്റേഡിയം

    അഹമ്മദാബാദ് : ‘നമസ്തേ ട്രമ്പിനായി’ ഡൊണാൾഡ് ട്രംപും നരേന്ദ്രമോദിയും മൊട്ടേര സ്റ്റേഡിയത്തിൽ എത്തിച്ചേർന്നു. നേരത്തെ നിശ്ചയിച്ചതിൽ നിന്നും 15 മിനിറ്റ് വൈകിയാണ് ട്രംപും മെലാനിയയും പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിച്ചേർന്നത്. കേന്ദ്ര മന്ത്രി അമിത്ഷാ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവർ മോട്ടരാ  സ്റ്റേഡിയത്തിൽ സന്നിഹിതരായിരുന്നു. സ്റ്റേഡിയത്തിൽ കാത്തിരിക്കുന്ന ജനലക്ഷങ്ങളെ അഭിവാദ്യം ചെയ്യാനായി ഡൊണാൾഡ് ട്രംപും നരേന്ദ്രമോദിയും ഉടൻ വേദിയിലെത്തും.മോട്ടേരാ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഒരു ലക്ഷത്തിലധികം ആളുകൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കാനായി മോട്ടേര സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. രാവിലെ ഒമ്പതരയോടെ കൂടി തന്നെ മോട്ടേര സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിച്ചു തുടങ്ങിയിരുന്നു. Gujarat: US President Donald Trump and the First Lady Melania Trump arrive at Motera Stadium, in Ahmedabad. Prime Minister Narendra Modi, Union Home Minister Amit Shah, CM Vijay Rupnai and Governor Acharya Devvrat also present. #TrumpInIndia pic.twitter.com/AO2pyRqjFo — ANI (@ANI) February 24, 2020

    Read More »
  • Top Stories
    Photo of സബർമതി ആശ്രമത്തിലെത്തി ചർക്കയിൽ നൂൽ നൂറ്റ് ട്രംപും മെലാനിയയും

    സബർമതി ആശ്രമത്തിലെത്തി ചർക്കയിൽ നൂൽ നൂറ്റ് ട്രംപും മെലാനിയയും

    അഹമ്മദാബാദ് : ഡൊണാൾഡ് ട്രംപ് സബർമതി ആശ്രമത്തിൽ സന്ദർശനം നടത്തി. ട്രംപിന് മുന്നേ സബർമതി ആശ്രമത്തിൽ എത്തിച്ചേർന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനെ സബർമതി ആശ്രമത്തിലേക്ക് ഖദർ ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ആശ്രമത്തിനുള്ളിലേക്ക് എത്തിയ ഡൊണാൾഡ് ട്രംപ് ഗാന്ധിജിയുടെ ചിത്രത്തിൽ ഹാരം അണിയിച്ച് ആദരിച്ചു. ശേഷം മഹാത്മാഗാന്ധിയുടെ മുറിയിൽ പ്രവേശിച്ച് അദ്ദേഹം ഉപയോഗിച്ചിരുന്ന സാധനങ്ങൾ ട്രംപിന് പ്രധാനമന്ത്രി നരേന്ദ്രമോദി പരിചയപ്പെടുത്തിക്കൊടുത്തു. തുടർന്ന് ഗാന്ധിജി നൂൽ നൂറ്റിയിരുന്ന ചർക്കയിൽ ഡൊണാൾഡ് ട്രംപും മെലാനിയ ട്രംപും നൂൽ നൂൽക്കുകയും ചെയ്തു. ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ നിമിഷത്തിനാണ് രാഷ്ട്രപിതാവ് നൂൽ നൂറ്റിരുന്ന ചർക്കയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൂൽ നൂറ്റപ്പോൾ സാക്ഷ്യം വഹിച്ചത്. തുടർന്ന്  പ്രധാനമന്ത്രിയും ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും അല്പസമയം സബർമതി ആശ്രമാങ്കണത്തിൽ ചെലവഴിച്ചു. തുടർന്ന് സന്ദർശന പുസ്തകത്തിൽ തന്റെ അനുഭവം രേഖപ്പെടുത്തി. “ഈ മനോഹരമായ സന്ദർശനം യാഥാർത്ഥ്യമാക്കിയതിന് തന്റെ മഹാനായ സുഹൃത്ത് നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു” എന്ന് ഡൊണാൾഡ് ട്രംപ് സബർമതി ആശ്രമത്തിലെ സന്ദർശന പുസ്തകത്തിൽ കുറിച്ചു. തുടർന്ന് ട്രംപ് മോട്ടേര സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ ആയി യാത്രതിരിച്ചു. സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും മോട്ടേര സ്റ്റേഡിയം വരെയുള്ള വഴികളിൽ ഇരുവശത്തും ജനലക്ഷങ്ങളാണ് ഡൊണാൾഡ് ട്രംപിനെ വരവേൽക്കാൻ എത്തിച്ചേർന്നത്. #WATCH US President Donald Trump and First Lady Melania Trump spin the Charkha at Sabarmati Ashram. PM Modi also present. #TrumpInIndia pic.twitter.com/TdmCwzU203 — ANI (@ANI) February 24, 2020

    Read More »
  • Top Stories
    Photo of അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി

    അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി

    അഹമ്മദാബാദ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഹമ്മദാബാദിൽ എത്തിചേർന്നു. 11. 37ഓട് കൂടിയാണ് സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളത്തിൽ എയർ ഫോഴ്സ് വൺ എത്തിചേർന്നത്. പ്രോട്ടോകോൾ മറികടന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ട്രംപിനെയും കുടുംബത്തെയും സ്വീകരിച്ചു. ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യ ട്രംപിന് നൽകിയത്. തുടർന്ന് 22 കിലോമീറ്റർ ദൂരം റോഡ് ഷോയായി ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോട്ടേരാ സ്റ്റേഡിയത്തിലേക്ക് പോയി. 12.15 ന് മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമം സന്ദർശിക്കലാണ് ഇന്ത്യയിലെത്തിയ ട്രംപിന്റെ ആദ്യ പരിപാടി. അല്പസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും സബർമതി ആശ്രമത്തിൽ ചെലവഴിക്കും. അതിന് ശേഷം മൊട്ടേറെ സ്റ്റേഡിയത്തിൽ നമസ്തേ ട്രംപ് പരിപാടി അരങ്ങേറും.

    Read More »
  • News
    Photo of വൃദ്ധനെ വെട്ടിക്കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

    വൃദ്ധനെ വെട്ടിക്കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

    ഇടുക്കി: മറയൂരില്‍ വൃദ്ധനെ വെട്ടിക്കൊന്ന് മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാരിയപ്പന്‍റെ(70) മൃതദേഹമാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മറയൂർ മുന്‍ പഞ്ചായത്ത് അംഗം ഉഷാ തമ്പിദുരയുടെ പിതാവാണ് മാരിയപ്പൻ. മൃതദേഹത്തിൽ നിറയെ വെട്ടേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

    Read More »
Back to top button