Month: February 2020
- News
മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊന്ന കേസ്:ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരാകും
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് ഇന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസിലെ പ്രതികളായ ഐ എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും , അപകടസമയത്ത് കാറിൽ ഉണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരാകും. പ്രതികളോട് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അപകടം നടക്കുന്ന സമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണ് രണ്ടാം പ്രതി. 2019 ആഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമ പ്രവർത്തകനായ ബഷീറിന്റെ മരണം സംഭവിച്ചത്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read More » - News
അനധികൃത സ്വത്ത് സമ്പാദനം:കുരുക്ക് മുറുക്കി വിജിലൻസ്;ശിവകുമാറിന്റെ ബാങ്ക് ലോക്കർ തുറക്കും
തിരുവനന്തപുരം: മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസില്‍ ഊർജിത അന്വേഷണവുമായി വിജിലന്‍സ്. ശിവകുമാറിന്‍റെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കാനുളള നീക്കത്തിലാണ് വിജിലന്‍സ് സംഘം. ഇതിനായി ഇന്ന് ബാങ്കിന് വിജിലൻസ് നോട്ടീസ് നൽകും. ശിവകുമാർ സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരിൽ ബിമാനി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. കേസ് അന്വേഷിക്കാൻ വിജിലൻസ് എസ് പി, വി.എസ് അജിയുടെ നേതൃത്വത്തിൽ പത്തംഗ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഓഡിറ്ററെയടക്കം ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചത് . ശിവകുമാർ ഉള്‍പ്പെടെ നാലു പേരുടെയും സ്വത്തു വിവരങ്ങള്‍ പ്രത്യേകമായി അന്വേഷിക്കാനാണ് തീരുമാനം.
Read More » - News
വെടിയുണ്ടകൾ കാണാതായ സംഭവം:ഉത്തരവാദികളെന്ന് കണ്ടെത്തുന്നവരെ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് മേധാവിയുടെ നിർദ്ദേശം
തിരുവനന്തപുരം: വെടിയുണ്ടകള്‍ കാണാതായ സംഭവത്തിൽ എസ് എ പി ക്യാമ്പിലെ പൊലീസുകാരെ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. എസ് എ പി ക്യാമ്പിൽ ആയുധങ്ങളുടെ ചുമതലയുണ്ടായിരുന്ന പൊലീസുകാരെയാണ് ചോദ്യം ചെയ്തു വരുന്നത്. വെടിയുണ്ട നഷ്ടമായ സംഭവത്തിൽ പതിനൊന്ന് പൊലീസുകാരെ പ്രതിചേർത്താണ് ക്രൈം ബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. ഉത്തരവാദികളാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനാണ് ക്രൈം ബ്രാഞ്ച് മേധാവി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം.
Read More » - News
ചുട്ടുപൊള്ളും നാല് ജില്ലകൾ;ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പകല്‍ സമയം താപനിലയില്‍ ഇന്ന് മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവുണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് എല്ലാവരും ജാഗ്രത പാലിക്കണം. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ധാരാളമായി വെള്ളം കുടിക്കുകയും വെള്ളം കൈയില്‍ കരുതുകയും വേണം. വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ജാഗ്രത പുലര്‍ത്തണം. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്‍ക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും ശ്രദ്ധിക്കണമെന്നും അധികൃര്‍ അറിയിച്ചു. നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പോലീസുകാര്‍, ഇരുചക്രവാഹന യാത്രക്കാര്‍ തുടങ്ങിയവര്‍ ആവശ്യമായ വിശ്രമം എടുക്കാനും ധാരാളമായി വെള്ളം കുടിക്കാനും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Read More » - News
പരിശീലനത്തിനിടെ നാവികസേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണു
പനാജി: ഗോവയില്‍ ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ വിമാനം തകര്‍ന്നു വീണു. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. രാവിലെ 10.30 ഓടെയായിരുന്നു അപകടം. ഗോവയിലെ വാസ്‌കോയിലെ ഐഎന്‍എസ് ഹന്‍സയില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം തകര്‍ന്ന് വീഴുന്നതിനിടയില്‍ പൈലറ്റ് ചാടി രക്ഷപ്പെടുകയായിരുന്നു. മൂന്ന് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് മിഗ് 29 കെ വിമാനം തകര്‍ന്നു വീഴുന്നത്.2019 നവംബറില്‍ മിഗ് 29 കെ വിമാനം ഗോവയില്‍ തകര്‍ന്നു വീണിരുന്നു. മിഗ് 29 യുദ്ധവിമാനത്തിന്റെ പരിശീലന പതിപ്പാണ് മിഗ് 29 കെ. വിമാനം തകര്‍ന്ന് വീഴുന്നതിന് മുന്‍പ് പൈലറ്റ് രക്ഷപ്പെട്ടത്തിനാല്‍ ആളപായമില്ല. അപകടത്തില്‍ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » - News
അധോലോക കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിലായി
കേപ്ടൗൺ: അധോലോക കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിലായി. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ പിടികൂടിയത്. രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കർണാടക പോലീസ് സംഘവും റോയുടെ ഉദ്യോഗസ്ഥരും സെനഗലിൽ എത്തി. കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽനിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. അറസ്റ്റിലായ രവി പൂജാരിയെ പിന്നീട് സെനഗലിൽ എത്തിച്ചു. രവി പൂജാരിയെ പിടികൂടാനുള്ള ഓപ്പറേഷനിൽ ദക്ഷിണാഫ്രിക്കൻ ഏജൻസികളും സഹായിച്ചു. നേരത്തെ സെനഗലിൽ പിടിയിലായ രവി പൂജാരി ജാമ്യം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു. ബുർക്കിനഫാസോ പാസ്പോർട്ട് ഉപയോഗിച്ച് ആന്റണി ഫെർണാണ്ടസ് എന്ന വ്യാജ പേരിലാണ് രവി പൂജാരി ആഫ്രിക്കയിൽ കഴിഞ്ഞിരുന്നത്. ഇന്ത്യയിൽ ഇയാൾക്കെതിരെ കൊലക്കേസുകൾ അടക്കം ഇരുന്നൂറിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്തിടെ കൊച്ചിയിൽ നടന്ന ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലും രവി പൂജാരിക്ക് പങ്കുണ്ട്.
Read More »