Month: February 2020
- News
സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ പി എസ് സി കോച്ചിംഗ്;വിജിലൻസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തുന്ന പി.എസ്.സി പരിശീലന കേന്ദ്രങ്ങളെ കുറിച്ച് വിജിലൻസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്തെ മൂന്ന് സ്ഥാപനങ്ങളെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. പൊതുഭരണ വകുപ്പിലെ മൂന്ന് ഉദ്യോഗസർക്കെതിരെയാണ് ആരോപണമുള്ളത്. പി.എസ്.സി. ചോദ്യക്കടലാസ് സെക്ഷനുകളിൽ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർക്ക് സ്വാധീനമുണ്ടെന്ന ആക്ഷപമുയർന്നിരുന്നു. തുടർന്ന് ഇവർക്കെതിരെ പൊതുഭരണ വകുപ്പും പി.എസ്.സിയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജലൻസ് അന്വേഷണം ആരംഭിച്ചത്.
Read More » - News
കണ്ണൂരിൽ കാറിൽ കടത്തിയ വെടിയുണ്ടകൾ പിടികൂടി
കണ്ണൂർ : ഇരിട്ടി കിളിയന്തറ ചെക്‌പോസ്റ്റിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 60 വെടിയുണ്ടകൾ പിടികൂടി. നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരകളാണ് പിടികൂടിയത്. തില്ലങ്കേരി മച്ചൂർ മലയിലെ കെ.പ്രമോദിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി തിരകളും കാറും പ്രതിയേയും ഇരിട്ടി പൊലീസിന് കൈമാറി. എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഓൾട്ടോ കാറിൽ കടത്തുകയായിരുന്ന തിരകൾകണ്ടെത്തുന്നത്. കാറിന്റെ ഡിക്കിക്കടിയിൽ ഒളിപ്പിച്ചുവച്ചനിലയിലായിരുന്നു തിരകൾ. 60 തിരകളാണ് ഉണ്ടായിരുന്നത്. എക്‌സൈസ് സംഘത്തിന്റെ പ്രാഥമികാന്വേഷണത്തിൽ കൃഷി നശിപ്പിക്കുന്ന പന്നികളെയും , കുരങ്ങന്മാരെയും തുരത്തുന്നതിന് വേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്ന് പ്രതി പറഞ്ഞതായി എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.
Read More » - News
കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി
കൊല്ലം: കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കുളത്തുപ്പുഴ മുപ്പതടി പാലത്തിന് സമീപം കവറിൽ ഉപേക്ഷിച്ച നിലയിലാണ് 14 വെടിയുണ്ടകൾ കണ്ടെത്തിയത്.വെടിയുണ്ടകൾ പോലീസ് കസ്റ്റഡിയിലെടുത്തു. മലയോര മേഖലയിലായതിനാൽ കാട്ടിൽ വേട്ടയ്ക്ക് പോകുന്നവർ ഉപയോഗിക്കുന്ന വെടിയുണ്ടകളാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഏതുതരം തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിതെന്ന് വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.
Read More » - News
ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് ഭരിക്കുന്ന ആശുപത്രിയിൽ ജോലി നൽകി;സംഭവം വിവാദമായപ്പോൾ പ്രതിയുടെ സഹോദരിയെ ജോലിയിൽ നിന്ന് പുറത്താക്കുകയും ജോലിക്കായി ശുപാർശ ചെയ്ത കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു
കണ്ണൂർ: ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് ഭരിക്കുന്ന ആശുപത്രിയിൽ ജോലി നൽകി. സംഭവം വിവാദമായപ്പോൾ പ്രതിയുടെ സഹോദരിയെ ജോലിയിൽ നിന്ന് പുറത്താക്കുകയും ജോലിക്കായി ശുപാർശ ചെയ്ത കോൺഗ്രസ് കണിച്ചാർ മണ്ഡലം മുൻ പ്രസിഡന്റ് ചാക്കോ തൈക്കുന്നേലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്ത് കോൺഗ്രസ് നേതൃത്വം. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയാണ് മണ്ഡലം പ്രസിഡന്റിനെതിരെ നടപടിയെടുത്തത്. വാർത്ത പുറത്ത് വന്നതോടെ ജില്ലാ കോൺഗ്രസ് നേതൃത്വം ശുഹൈബിന്റെ പിതാവ് മുഹമ്മദിനോട് മാപ്പ് പറഞ്ഞു. ഒപ്പം ആശുപത്രിയിൽ നിന്ന് അവരെ പുറത്താക്കിക്കൊണ്ടുള്ള പത്രക്കുറിപ്പും പുറത്തിറക്കി. ശുഹൈബ് വധക്കേസിലെ പ്രതിയുടെ കുടുംബത്തെ സഹായിക്കേണ്ട ബാധ്യത കോൺഗ്രസിനില്ലെന്നും ഇത് തെറ്റാണെന്നും ഡി.സി.സി പ്രതികരിച്ചു.
Read More » - News
കന്യാസ്ത്രീ ബലാത്സംഗ കേസ്:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ വിടുതല്‍ ഹർജിയില്‍ ഇന്ന് കോടതി വാദം കേള്‍ക്കും
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ വിടുതല്‍ ഹർജിയില്‍ ഇന്ന് കോടതി വാദം കേള്‍ക്കും. വിചാരണ തുടങ്ങുന്നതിന് മുന്‍പ് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കൽ ഹർജി നല്കിയത്. ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കോടതിയിൽ ഹാജരാകില്ല. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ഫ്രാങ്കോയുടെ വിടുതൽ ഹർജി പരിഗണിക്കുന്നത്. വിടുതൽ ഹർജി തള്ളിയാൽ മേൽക്കോടതിയെ സമീപിക്കാനാണ് ഫ്രാങ്കോയുടെ തീരുമാനം.
Read More »