Month: February 2020
എം.ഇ.എസ് കോളജില്‍ റാഗിങ്ങിനിടെ വിദ്യാര്‍ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ചു
മലപ്പുറം: കുറ്റിപ്പുറം എം.ഇ.എസ് കോളജില്‍ റാഗിങ്ങിനിടെ വിദ്യാര്‍ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ചു. ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും വയനാട് സ്വദേശിയുമായ അബ്ദുള്ള യാസിനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനത്തിന് ഇരയായത്. കോളജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങിനിടെയാണ് അബ്ദുള്ള യാസിന്റെ കർണ്ണപടം പൊട്ടി ഗുരുതരമായി പരുക്കേല്‍ക്കുന്നത്. സംഭവത്തിൽ പ്രതികളായ അഞ്ചു സീനിയർ വിദ്യാർഥികളെ കോടതി റിമാൻഡ് ചെയ്തു. സീനിയര്‍ വിദ്യാര്‍ഥികളായ മുഹമ്മദ് ഫാഹിദ്, മുഹമ്മദ് ആദില്‍, മുഹമ്മദ് നൂര്‍ഷിദ്, ഹഫീസ്, അദീപ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവർ താമസിക്കുന്ന മുറിയിലെ ശുചിമുറികൾ വൃത്തിയാക്കാൻ വിസമ്മതിച്ചതിൽ പ്രകോപിതരായ സീനിയര്‍ വിദ്യാര്‍ഥികള്‍ സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിച്ച് അബ്ദുള്ള യാസിനിന്റെ ഇടത് ചെവിയില്‍ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യാസിനിനെ ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കര്‍ണപടം പൊട്ടിയെന്നും വിദഗ്ധ ചികില്‍സ ആവശ്യമാണെന്നും അറിയിച്ചതോടെ വിദ്യാര്‍ഥിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Read More »- News
സിഎജി റിപ്പോർട്ടിനെതിരെ ഐഎഎസ് ഐപിഎസ് അസോസിയേഷൻ
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിൽ ഡി ജി പി ക്കെതിരെ കടുത്ത പരാമർശങ്ങൾ ഉൾപ്പെടുത്തിയതിൽ പ്രതിഷേധവുമായി ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎജി പരാമര്‍ശത്തിന്‍റെ പേരിൽ ഉദ്യോഗസ്ഥരെ കരുവാക്കുന്നുവെന്ന് ഐഎഎസ് ഐപിഎസ് അസോസിയേഷൻ. ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങൾക്കും എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. കുടുംബത്തിന്‍റെ സ്വകാര്യതയെ പോലും മാനിക്കാതെയുള്ള കടന്നുകയറ്റങ്ങൾ സാക്ഷര സമൂഹത്തിന് അപമാനകരമാണെന്നും നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്നും ഐ എ എസ്, ഐ പി എസ് അസോസിയേഷന്റെ സംയുക്തപ്രസ്താവനയിൽ പറയുന്നു.
Read More » - News
പീഢനക്കേസിൽ പ്രതിയായ അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ
കോട്ടയം: പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ. ഏറ്റുമാനൂർ സര്‍ക്കാര്‍ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സംഗീതാധ്യാപകൻ നരേന്ദ്രബാബുവിനെ(44)ആണ് വീടിനു സമീപത്തെ പുരയിടത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്കൂളിലെ സൂപ്രണ്ടും കൗൺസിലറും ഡ്രൈവറും ചേർന്നു നടത്തിയ ഗൂഡാലോചനയെ തുടർന്നാണ് തന്നെ പോക്സോ കേസിൽ കുടുക്കിയതെന്ന് മൃതദേഹത്തിനടുത്തുനിന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. 16 വിദ്യാര്‍ത്ഥികളായിരുന്നു സംഗീത അധ്യാപകൻ നരേന്ദ്രബാബുവിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നത്. ലൈംഗിക ചൂഷണം നടത്തുന്നുവെന്ന് കുട്ടികള്‍ കൗണ്‍സിലര്‍ക്ക് രേഖാമൂലം എഴുതി നല്‍കുകയായിരുന്നു . കൗൺസിലര്‍ പ്രധാന അധ്യാപകനെയും സീനിയര്‍ സൂപ്രണ്ടിനെയും വിവരം അറിയിച്ചെങ്കിലും അവര്‍ പൊലീസിനോട് പരാതിപ്പെടാൻ തയ്യാറായില്ല. തുടർന്ന് രക്ഷിതാക്കളും കളക്ടറും നല്‍കിയ പരാതിയിലാണ് നരേന്ദ്ര ബാബുവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
Read More » - News
അനധികൃത സ്വത്ത് സമ്പാദനം:മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
തിരുവനന്തപുരം : മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേസിലെ മറ്റു പ്രതികളായ ശിവകുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രൻ, ഷൈജു ഹരൻ, എൻ.എസ്. ഹരികുമാർ എന്നിവരുടെ വീട്ടിലും റെയ്ഡ് നടന്നു. വിജിലൻസ് പ്രത്യേക സെൽ ഡിവൈഎസ്പി എസ് അജിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വിഎസ് ശിവകുമാറിനും പ്രതികൾക്കുമെതിരെ ഇന്നലെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരിക്കെ, അധികാരദുർവിനിയോഗം നടത്തി ബന്ധുക്കളുടെയും ചില സുഹൃത്തുക്കളുടെയും പേരിൽ സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി. വിഎസ് ശിവകുമാറിനൊപ്പം പ്രതിചേർത്തവർ ശിവകുമാറിന്റെ ബിനാമികളെന്ന് വിജിലൻസിന്റെ എഫ്‌ഐആറിൽ പറയുന്നു. കേസിൽ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി എഫ്.ഐ.ആർ വിജിലൻസ് സ്പെഷൽ സെൽ കഴിഞ്ഞദിവസം എഫ്.ഐ.ആർ. സമർപ്പിച്ചിരുന്നു. ശിവകുമാർ മന്ത്രിയായിരിക്കെ മൂന്നു പേരും ലക്ഷങ്ങളുടെ അനധികൃത വരുമാനമുണ്ടാക്കി. സ്വത്ത് സമ്പാദനത്തിനായി ശിവകുമാർ ഇവരുമായി ക്രിമിനൽ ഗൂഡാലോചന നടത്തിയെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. ശിവകുമാർ ഒഴികെയുള്ളവർക്ക് വരവിൽക്കവിഞ്ഞ സ്വത്തുണ്ടായിരുന്നുവെന്ന് വിജിലൻസ് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
Read More »