Month: March 2020
- Uncategorized
ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം വീട്ടിലെത്തും;ഒരാഴ്ച ലഭിക്കുക മൂന്ന് ലിറ്റര്‍ മദ്യം
തിരുവനന്തപുരം : മദ്യാസക്തിയുണ്ടെന്നു ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം എക്‌സൈസ് പാസ് ലഭിക്കുന്നവരുടെ വീട്ടില്‍ ബിവറേജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ മദ്യം എത്തിച്ചു നല്‍കും. മൂന്നുഘട്ടങ്ങളിലായുള്ള നടപടിക്രമങ്ങളുടെ മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങളായി. വിത്ത്‌ഡ്രോവല്‍ ലക്ഷണങ്ങള്‍ ഉള്ള രോഗിയാണെന്ന സർക്കാർ ഡോക്ടറുടെ കുറിപ്പടി ഉണ്ടങ്കിൽ മാത്രമേ മദ്യം വീട്ടിലെത്തൂ. കുറിപ്പടിയില്‍ ഒപ്പും സീലും നിര്‍ബന്ധമാണ്. ഈ കുറിപ്പടിയുമായി എക്‌സൈസ് റേഞ്ച് ഓഫീസിലോ സര്‍ക്കിള്‍ ഓഫീസിലോ എത്തി പെര്‍മിറ്റ് വാങ്ങണം. തുടര്‍ന്ന് ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് എക്‌സൈസ് വകുപ്പ് ബിവറേജസ് കോര്‍പറേഷനു കൈമാറും. പകര്‍പ്പിലുള്ള രോഗിയുടെ ഫോണ്‍ നമ്പരിലേക്ക് ബിവറേജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട് മദ്യം നല്‍കും. ഉത്തരവ് നാളെ ഇറങ്ങുമെന്നാണ് സൂചന. ഒരു രോഗിക്ക് ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യമാണ് നല്‍കുക. ഒരു ദിവസം ആറ് പെഗ്ഗ് എന്ന കണക്കിലാണ് വിതരണം. ഒരിക്കല്‍ മദ്യം വാങ്ങിയാല്‍ ഏഴു ദിവസത്തിനു ശേഷം മാത്രമേ പിന്നീട് മദ്യം ലഭിക്കുകയുള്ളു. അതേസമയം, എറണാകുളത്ത് എട്ടു പേരും തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മൂന്നു പേരും കുറിപ്പടിയുമായി എക്‌സൈസ് ഓഫീസിലെത്തി. തൃശൂരില്‍ രണ്ടു പേരും വയനാട്, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോ ആളുകളും അപേക്ഷ സമര്‍പ്പിക്കാനെത്തിയിരുന്നു. ഇവരില്‍ വിരമിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും പ്രൈവറ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും കുറിപ്പടിയുമായി വന്നവരുടെ അപേക്ഷ തള്ളി. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ക്ക് കടുത്ത പ്രതിഷേധമാണുള്ളത്. ഡോക്ടര്‍മാര്‍ സഹകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിഷേധ സൂചകമായി കെജിഎംഒഎ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.
Read More » സമൂഹിക അടുക്കളകളിൽ വിഷം കലർത്തുമെന്ന് വ്യാജപ്രചരണം; ഒരാൾ അറസ്റ്റിൽ
തൃശ്ശൂർ : സമൂഹിക അടുക്കളകളിൽ കോൺഗ്രസ്, ബിജെപി, മുസ്ലീം ലീഗ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ വിഷം കലർത്തുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ആളെ തൃശൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല കോലോത്തുംപറമ്പിൽ അബ്ദുറഹ്മാൻ കുട്ടിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്. കോൺഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം കമ്മറ്റി, ബിജെപി എടത്തുരുത്തി പഞ്ചായത്ത് കമ്മറ്റി, മുസ്ലിം ലീഗ് കയ്പമംഗലം നിയോജക മണ്ഡലം കമ്മറ്റി എന്നിവരാണ് പൊലീസിന് പരാതി നൽകിയത്. കോൺഗ്രസ്, ബിജെപി, മുസ്ലീം ലീഗ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെ സാമൂഹിക അടുക്കളയിലേക്ക് അടുപ്പിക്കരുത്. അവർ സാമൂഹിക അടുക്കളയിൽ വിഷം കലർത്തുമെന്നാണ് ഇയാൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നത്.
Read More »- News
യുഎഇയില്‍ ജൂണ്‍ വരെ സ്‌കൂള്‍ പഠനം വീട്ടിലിരുന്ന്
ദുബായ് : യുഎഇയില്‍ ജൂണ്‍ മാസം വരെ സ്‌കൂള്‍ പഠനം വീട്ടിലിരുന്ന് മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇ ലേണിംഗ് തുടരാനുള്ള ഉത്തരവ് രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും കൈമാറിയിട്ടുണ്ട്. പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്കും ഇത് ബാധകമാണ്. ഇതിനിടയിൽ പരീക്ഷ നടത്താൻ മാത്രമാണ് അനുമതി. കൊറോണ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
Read More »