News
നാടുകാണി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തിനശിച്ചു
മലപ്പുറം : നിലമ്പൂർ വഴിക്കടവ് നാടുകാണി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ലോറി പൂർണ്ണമായും കത്തി നശിച്ചു. മൈസൂരുവിൽ കൊച്ചിയിലേക്ക് പഞ്ചസാരയുമായി വരികയായിരുന്ന ലോറിയാണ് അഗ്നിക്കിരയായത്.
ലോറിയുടെ ടയര്‍ പഞ്ചറായതോടെ ഇരുമ്പു ഭാഗം റോഡിലുരഞ്ഞ് തീ പിടിക്കുകയായിരുന്നു. അപകടം നടന്ന് ലോറിയിലേക്ക് തീ പിടിച്ചതോടെ ഡ്രൈവർ ഓടി രക്ഷപെട്ടു. തീ പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.