News

നടിയെ ആക്രമിച്ച കേസ്:തെളിവായ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ പൂർണവിവരങ്ങൾ ദിലീപിന് നൽകണമെന്ന് കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ  തെളിവായ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ പൂർണവിവരങ്ങൾ പ്രതിയായ നടൻ ദിലീപിന് നൽകണമെന്ന് കോടതി. തന്റെ പല ചോദ്യങ്ങൾക്കും മറുപടി കിട്ടിയില്ലെന്ന് കാണിച്ച് ദിലീപ് നൽകിയ ഹർജിയിലാണ് കോടതി നിർദേശം.

കേന്ദ്ര ഫൊറൻസിക് സയൻസ് ലാബിൽ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ പൂർണവിവരങ്ങൾ ദിലീപിന് നൽകിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നാണ് കോടതിനിർദേശിച്ചിരിക്കുന്നത്. അതേസമയം ദിലീപ് അനാവശ്യ ഹർജികൾ നൽകി വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.

മാർച്ച് 4 ന് കേസിൽ തുടർ വിസ്താരം തുടരും. ഗായിക റിമി ടോമി, നടൻ മുകേഷ്, പ്രൊഡക്ഷൻ കൺട്രോളർ ബോബിൻ എന്നിവരെ അന്നുവിസ്തരിക്കും. അവധി അപേക്ഷ നൽകാതെ വിസ്താരത്തിൽ പങ്കെടുക്കാതിരുന്ന നടൻ കുഞ്ചാക്കോ ബോബനോടും 4 ന് ഹാജാരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button