News
നിർത്തിയിട്ടിരുന്ന ബസിന് തീപിച്ച് ക്ലീനർ മരിച്ചു
തൊടുപുഴ: കുമളിയിൽ നിർത്തിയിട്ടിരുന്ന ബസിന് തീപിച്ച് ഒരാൾ മരിച്ചു. ബസിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ക്ലീനർ ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കുമളി- കോട്ടയം റൂട്ടിലോടുന്ന കൊണ്ടോടി ബസിനാണ് തീപിടിച്ചത്. സർവീസ് കഴിഞ്ഞ് കുമളിയിലെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്. ക്ലീനർ രാജൻ ബസിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നു. എന്നാൽ രാജൻ വീട്ടിൽ പോയിരുന്നുവെന്നാണ് മറ്റുള്ളവർ കരുതിയിരുന്നത്. ബസിലെ തീ ഫയർഫോഴ്സ് എത്തി അണച്ചതിന് ശേഷമാണ് രാജൻ ബസിൽ ഉണ്ടായിയുന്നു എന്ന് മറ്റുള്ളവർ മനസിലാക്കുന്നത്. അപ്പോഴേക്കും കത്തിയമർന്ന ബസിൽപ്പെട്ട് രാജൻ വെന്തു മരിച്ചിരുന്നു. രാജന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.