Top Stories
സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്റർ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകൾ ഞായറാഴ്ച മുതൽ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നുവെന്നാണ് മോദി ട്വീറ്റിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പേർ ഫോളോചെയ്യുന്ന പ്രമുഖ വ്യക്തികളിൽ ഒരാളാണ് പ്രധാനമന്ത്രി മോദി. തന്റെ ആശയങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്യ്ക്കുന്നതിൽ എപ്പോഴും ശ്രദ്ധാലുവായിരുന്നു അദ്ദേഹം.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള മോദിയുടെ ഇടപെടലുകൾ നിരവധി പേർക്ക് സഹായകരവുമായിട്ടുണ്ട്. ഇന്ത്യയിലെ സാധാരണക്കാർക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാനുള്ള വേദിയാക്കി സമൂഹ മാധ്യമങ്ങളെ മാറ്റിയ വ്യക്തിയായിരുന്നു മോദി. എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സമൂഹ മാധ്യമങ്ങൾ ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തതെന്ന് വ്യക്തമല്ല.
This Sunday, thinking of giving up my social media accounts on Facebook, Twitter, Instagram & YouTube. Will keep you all posted.
— Narendra Modi (@narendramodi) March 2, 2020