Top Stories
നിർഭയ:തൂക്കാൻ വൈകും;ദയാഹർജി നൽകി പവൻഗുപ്ത
ഡൽഹി : നിര്‍ഭയ കേസിലെ കുറ്റവാളിയായ പവൻ ഗുപ്തയുടെ തിരുത്തൽ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ പവൻ ഗുപ്ത ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചു. വധശിക്ഷ നാളെ നടപ്പാക്കാനുള്ള മരണവാറണ്ട് നിലനിൽക്കെയാണ് കേസിലെ അവസാന തിരുത്തൽ ഹര്‍ജിയും സുപ്രീംകോടതി തള്ളിയത്. ആ നിലക്ക് പരാതികളെ നാളെ തൂക്കിലേറ്റേണ്ടതായിരുന്നു എന്നാൽ പവൻ ഗുപ്തയുടെ ദയാഹർജി നിലനിൽക്കുന്നതിനാൽ ഇതോടെ നാളത്തെ മരണവാറണ്ട് സ്റ്റേ ചെയ്തേക്കും.
പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി ജസ്റ്റിസ് എം.വി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് തള്ളിയതിന് ശേഷമാണ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്. നേരത്തെ ഈ കേസിലെ മറ്റ് മൂന്നുപ്രതികളുടെയും തിരുത്തൽ ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. പറ്റാവുന്നത്രയും വധശിക്ഷ നീട്ടിക്കൊണ്ടുപോകാൻ നിയമത്തിന്റെ പഴുതുകൾ ഉപയോഗിക്കുകയാണ് പ്രതികൾ ചെയ്യുന്നത്.
മറ്റ് മൂന്നുപേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതാണ്. രണ്ടാമതും ദയാഹര്‍ജി നൽകിയ അക്ഷയ് ഠാക്കൂര്‍ തീരുമാനം വരുന്നതുവരെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ പ്രോസിക്യൂഷനോട് എല്ലാ രേഖകളും സമര്‍പ്പിക്കാൻ കോടതി നിര്‍ദ്ദേശിച്ചു. ദയാഹര്‍ജി നൽകുകയാണെങ്കിൽ മരണവാറണ്ടിന് സ്റ്റേ ആവശ്യപ്പെട്ട് പവൻ ഗുപ്തയും കോടതിയിൽ ഹര്‍ജി നൽകും.