News
കൊട്ടാരക്കരയിൽ 5 വയസ്സുകാരൻ വീടിനുള്ളിൽ പാമ്പ് കടിയേറ്റ് മരിച്ചു
കൊല്ലം : കൊട്ടാരക്കരയിൽ അഞ്ച് വയസ്സുകാരൻ വീടിനുള്ളിൽ പാമ്പ് കടിയേറ്റ്
മരിച്ചു. പുത്തൂർ മാവടിയിൽ മണിമന്ദിരത്തിൽ ശിവജിത്ത് (5) ആണ് മരണപ്പെട്ടത്. പുലർച്ചെയാണ് സംഭവം. പൂവറ്റൂർ വെസ്റ്റ് ഗവ.എൽ പി സ്കൂളിൽ എൽ കെ ജി വിദ്യാർത്ഥിയാണ് ശിവജിത്ത്.
അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ ഉറങ്ങികിടക്കുമ്പോഴാണ് പാമ്പ് കടിയേൽക്കുന്നത്.ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരിക്കുന്നത്.മാവടി മണിമന്ദിരം മണിക്കുട്ടൻ -പ്രസന്ന ദമ്പതികളുടെ മകനാണ് ശിവജിത്.ശിവഗംഗ സഹോദരിയാണ്.