News

തലസ്ഥാനത്ത് കെഎസ്ആർടിസി മിന്നൽ പണിമുടക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആർടിസി മിന്നൽ പണിമുടക്ക്. തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്നുള്ള കെഎസ്ആർ​ടി​സി സിറ്റി ബസ് സർവീസുകൾ ജീവനക്കാർ നിർത്തിവച്ചു. തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര സർവീസുകൾ അടക്കമുള്ള ബസ് സർവീസുകൾ ജീവനക്കാർ തടയുന്നു. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് ജീവനക്കാർ സർവീസ് നിർത്തി പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്കിനെ തുടർന്ന് നഗരത്തിൽ കടുത്ത ഗതാഗതകുരുക്ക് തുടരുന്നു. ആറ്റുകാൽ ക്ഷേത്രത്തിലേക്ക് സൗജന്യ സർവീസ് നടത്തിയ സ്വകാര്യ ബസിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരനെ ഡിടിഒ ഉൾപ്പെടുന്ന സംഘം മർദ്ദിച്ചുവെന്ന് പരാതി ഉണ്ട്.

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് കിഴക്കേകോട്ടയിൽ നിന്ന് ഒരു വിഭാഗം സ്വകാര്യബസ്സുകൾ സൗജന്യ സർവീസ് നടത്തി. ഇതു തടഞ്ഞ സിറ്റി ഡിറ്റിഒ ശ്യാം ലോപ്പസ് ഉൾപ്പെടെ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. ഇതിനെത്തുടർന്നാണ് ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മുന്നിൽ ഉപരോധിച്ച കെഎസ്ആർ​ടി​സി ജീവനക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര ബസുകളെ ജീവനക്കാർ തടയുന്നു. നിരവധി സർവ്വീസുകൾ തടസ്സപ്പെട്ടു. കിഴക്കേക്കോട്ടയിൽ നിന്ന് ആറ്റുകാലിലേക്ക് സ്വകാര്യ ബസുകൾ അനധികൃതമായി സർവീസ് നടത്തുന്നു എന്ന് കെഎസ്ആർടിസി ജീവനക്കാർ ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button