News

ക്രിമിനല്‍ സര്‍ക്കാര്‍ (കൊലയാളികള്‍ക്ക്) ഒപ്പമുണ്ട്:ഷിബു ബേബി ജോൺ

പെരിയ ഇരട്ട കൊലക്കേസ് സിബിഐ അന്വേഷണത്തിന് വിട്ട കോടതി ഉത്തരവിനെതിരെ, ലക്ഷങ്ങൾ ഫീസ് നൽകി സുപ്രീം കോടതി അഭിഭാഷകരെക്കൊണ്ട് അപ്പീൽ കൊടുത്ത സർക്കാർ നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച്‌ മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോണിന്റെ ഫേസ്ബുക് പോസ്റ്റ്.

പിണറായി വിജയന് ഒരു ഹൃദയമുണ്ടായിരുന്നങ്കിൽ എന്നാഗ്രഹിയ്ക്കുകയാണ് ഷിബു ബേബി ജോൺ. ജനങ്ങളുടെ നികുതിപ്പണം നൽകി, രണ്ട് ചെറുപ്പക്കാരെ കൊന്ന നരഭോജികളെ സംരക്ഷിയ്ക്കാൻ സുപ്രീം കോടതി വക്കീലന്മാരെ കൊണ്ടുവന്ന നടപടിയെ ഒരുളുപ്പുമില്ലാതെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചതെന്ന് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. മൂന്നരക്കോടി ജനങ്ങള്‍ക്ക് സുരക്ഷവേണ്ടത് കൊലയാളികളില്‍ നിന്നോ, കൊലയാളി സര്‍ക്കാരില്‍ നിന്നോ എന്നും പോസ്റ്റിൽ ചോദിയ്ക്കുന്നു. ക്രിമിനല്‍ സര്‍ക്കാര്‍ കൊലയാളികള്‍ക്ക് ഒപ്പമുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക് പോസ്റ്റ് അവസാനിയ്ക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഇരുപത്തൊന്നും ഇരുപത്തിനാലും വയസുള്ള രണ്ട് ചെറുപ്പക്കാരെ കൊലപ്പെടുത്തിയ നരഭോജികളെ സംരക്ഷിക്കാന്‍ കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ അടക്കമുള്ള പൗരന്മാരുടെ നികുതിപണം നല്‍കി സുപ്രീം കോടതിയില്‍ നിന്നും വക്കീലന്മാരെ കൊണ്ടുവന്നത് ഒരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി, നിങ്ങളുടെ ഇരട്ടച്ചങ്കിന് പകരം ഒരു ഹൃദയമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുകയാണ്.
 
ഈ സർക്കാർ ഉള്ളിടത്തോളംകാലം ഞാനും, നീയും, ആര് കൊല്ലപ്പെട്ടാലും കൊലയാളികൾക്ക് വേണ്ടി ഇവരുണ്ടാകും. മൂന്നരക്കോടി ജനങ്ങള്‍ക്ക് സുരക്ഷവേണ്ടത് കൊലയാളികളില്‍ നിന്നോ, കൊലയാളി സര്‍ക്കാരില്‍ നിന്നോ…
 
ക്രിമിനല്‍ സര്‍ക്കാര്‍ (കൊലയാളികള്‍ക്ക്) ഒപ്പമുണ്ട്.
 
#ShibuBabyJohn

ഇരുപത്തൊന്നും ഇരുപത്തിനാലും വയസുള്ള രണ്ട് ചെറുപ്പക്കാരെ കൊലപ്പെടുത്തിയ നരഭോജികളെ സംരക്ഷിക്കാന്‍ കൃപേഷിന്റെയും…

Posted by Shibu Babyjohn on Wednesday, March 4, 2020

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button