Top Stories
ഡൽഹി കലാപം: പോലീസിന് നേരെ വെടിയുതിർത്ത ഷാരൂഖ് പിടിയിൽ
ഡൽഹി : വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ ജാഫറാബാദിൽ പോലീസിന് നേരെ വെടിയുതിർത്ത ഷാരൂഖ് ഡൽഹി പോലീസിന്റെ പിടിയിൽ. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ നിന്നാണ് ഷാരൂഖിനെ ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം പിടികൂടുന്നത്.
ഡൽഹിയിലുണ്ടായ സംഘർഷത്തിനിടെ പോലീസ് ഓഫീസറോട് ഇയാൾ തോക്ക് ചൂണ്ടി പിന്മാറാൻ ആവശ്യപ്പെടുന്നതും തുടർന്ന് ഇയാൾ വെടിയുതിർക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിനുശേഷം ഷഹദാരാ നിവാസിയായ ഷാരൂഖ് കുടുംബത്തോടൊപ്പം ഒളിവിൽ പോയിരുന്നു. ഇയാളുടെ പിതാവ് പ്രാദേശിക മയക്കുമരുന്ന് വില്പനക്കാരനാണെന്നും നിരവധി കേസുകൾ ഇവരുടെ പേരിലുണ്ടെന്നും പോലീസ് പറയുന്നു.