ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധസംഘം പരിശോധന നടത്തി
കൊല്ലം : ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധസംഘം പരിശോധന നടത്തി. തിരുവനന്തപുരം ഫോറൻസിക് മേധാവി കെ ശശികലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മൂന്നു മണിയോടെ ഇളവൂരിലെത്തിയ സംഘം വീട്ടിലും ഇത്തിക്കരയാറിന്റെ വിവിധ ഭാഗങ്ങളിലുമാണ് പരിശോധന നടത്തിയത്. മൃതദ്ദേഹം കണ്ടെത്തിയപ്പോൾ പോലീസ് പകർത്തിയ ദൃശ്യങ്ങൾ സ്ഥലത്ത് സംഘം പരിശോധിച്ചു. ഫോറൻസിക് മേധാവി ഡോ. കെ ശശികലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കേസിന്റെ അന്വേഷണ ചുമതലയുള്ള ചാത്തന്നൂർ അസിസ്റ്റന്റ് കമ്മിഷണർ ജോർജ് കോശിയും സംഘത്തിനൊപ്പമുണ്ടായിരുന്നു.
ഫോറൻസിക് സംഘം പ്രദേശത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചു. പോലീസിന്റെ അഭ്യർത്ഥന പ്രകാരമാണ് വിദഗ്ദ്ധ പരിശോധന നടന്നത്. ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് നേരത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കുട്ടിയെ ആരോ അപായപ്പെടുത്തിയെന്ന വാദമാണ് കുടുംബം ഉന്നയിക്കുന്നത്.