Top Stories
ഇനി തടസ്സങ്ങളില്ല; നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് 20 ന് തൂക്കിലേറ്റും
ഡൽഹി : നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് 20 ന് തൂക്കിലേറ്റും. എല്ലാവരുടെയും ദയാഹര്‍ജികള്‍ തള്ളിയ സാഹചര്യത്തിലാണ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. പവന് ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, മുകേഷ് സിംഗ് എന്നിവരെ മാര്‍ച്ച് 20 ന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റും.
നിര്‍ഭയ കേസ് പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന് ഗുപ്ത, മുകേഷ് എന്നിവര്‍ക്കുള്ള വധശിക്ഷ ജനുവരി 22ന് നടത്താനായിരുന്നു ആദ്യം തീരുമാനമായത്. പ്രതികള്‍ പ്രത്യേകം ദയാഹര്‍ജികള്‍ നല്കിയതിനാല് പിന്നീട് നാല് തവണ മരണവാറണ്ട് സ്റ്റേ ചെയ്യേണ്ടി വന്നു. പവന് ഗുപ്ത നല്കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ഇതോടെയാണ് കേസിലെ പ്രതികള്‍ക്കു മുന്നിലെ നിയമപരമായ അവകാശങ്ങളെല്ലാം അവസാനിച്ചത്.