News

കോതമംഗലം പള്ളി ഏറ്റെടുക്കൽ:സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പിലാക്കുന്നത് തൽക്കാലം നിർത്തി വെക്കാൻ ഡിവിഷൻ ബഞ്ച്

കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ച  നിർത്തി വെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ നിർദ്ദേശം. വിധി നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

സിംഗിൾ ബഞ്ച്  വിധി നടപ്പാക്കാൻ കാലതാമസം ഉണ്ടാക്കിയതിന് ജില്ലാ കളക്ടർ എസ് സുഹാസിനെതിരെയുള്ള  കോടതിയലക്ഷ്യ നടപടികളും ഒരാഴ്ച നിർത്തി വെക്കാൻ ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. അപ്പീലിൽ നാളെ തുടർവാദം കേൾക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button