Top Stories
മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്ക് പടർന്ന് കൊറോണ

ഹോങ്കോങ് : മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്ക് പടർന്ന് കൊറോണ. വൈറസ് മനുഷ്യനിൽ നിന്നും വളർത്തുമൃഗങ്ങളിലേക്ക് പകർന്ന ആദ്യ കേസ് ഹോങ്കോങ്ങിൽ റിപ്പോർട്ട് ചെയ്തു.
കെയ്നൈൻ എന്ന പോമറേനിയൻ വളർത്തുനായയ്‌ക്കാണ് തന്റെ ഉടമസ്ഥയിൽ നിന്നും കൊറോണ പകർന്നത്. കൊറോണ സംശയത്തിലായിരുന്ന കെയ്നൈൻ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നായയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.
അറുപതുവയസ്സുകാരിയായ സ്ത്രീയിൽ നിന്നുമാണ് തന്റെ വളർത്തുനായയിലേക്ക് രോഗം പകർന്നതായി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ വൈറസ് ബാധയുടെ തോത് കുറവാണെന്നാണ് പരിശോധനാഫലം.
മനുഷ്യനിൽ നിന്നും മൃഗങ്ങളിലേക്ക് വൈറസ് പകരുന്നുവെന്നതിന്റെ ആദ്യ കേസാണ് ഇതെന്ന് ഹോങ്കോങിലെ അഗ്രികൾച്ചർ ഫിഷറീസ് ആന്റ് കൺസർവേഷൻ ഡിപ്പാർട്ട്മെന്റ് അധികൃതർ പറഞ്ഞു.