News
മൊബൈൽ ഉപയോഗിച്ച് സ്ത്രീയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ വനം വകുപ്പ് താത്കാലിക വാച്ചർ അറസ്റ്റിൽ
അച്ചങ്കോവിൽ : കുളിമുറിയിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച് സ്ത്രീയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ വനം വകുപ്പ് താത്കാലിക വാച്ചർ അറസ്റ്റിൽ. അച്ചൻകോവിൽ പത്തേക്കർ സ്വദേശി ഷജീർ (35) ആണ് പോലീസ് പിടിയിലായത്.
പരാതിക്കാരിയായ സ്ത്രീയുടെ കുളിമുറിയിൽ ഇയാൾ മൊബൈൽ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുകയും, ആളനക്കം മനസിലാക്കിയ സ്ത്രീ കുളിമുറിയ്ക്ക്
പുറത്തു ചാടിയതോടെ ഇയാൾ ഓടി മറയുകയുമായിരുന്നു. ഇതിനിടെ ഇയാളുടെ മൊബൈൽ താഴെ വീഴുകയും, അതിൽനിന്നും ആളെ പിടികിട്ടുകയും പോലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയുകയു കയായിരുന്നു. ഷജീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യ്തു.