News

ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 7 വയസുകാരിയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ : പാനൂരിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം. സെൻട്രൽപുത്തൂർ എൽ. പി. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കല്ലുവളപ്പിലെ പുതിയ പറമ്പത്ത് സത്യൻറെയും പ്രനിഷയുടെയും മകൾ അൻവിയ (7) യാണ് മരണപ്പെട്ടത് ഇന്ന് രാവിലെ 9 മണിയോടെ ചെണ്ടയാട് ഗുരുദേവ സ്മാരകം യു. പി. സ്ക്കൂളിന് സമീപമാണ് സംഭവം.

അമ്മാവനൊത്ത് ബൈക്കിൽ സ്ക്കൂളിലേക്ക് പോകവെ ഗുരുദേവ സ്മാരകത്തിനു സമീപത്തെ വളവിൽ നിന്നും ടിപ്പർ ലോറിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടി തലയടിച്ച് തെറിച്ചുവീണു. ഉടൻ പാനൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അൻവിനാണ് സഹോദരൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button