News
മംഗളൂരു പോലീസ് സ്റ്റേഷൻ ആക്രമണം:പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്റ്റേചെയ്തു
ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിൽ മംഗളൂരുവിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകർക്ക് കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്റ്റേചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
22 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് എതിരായ തെളിവുകൾ കർണാടക ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സംസ്ഥാന സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.