Top Stories
ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം: ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. 48 മണിക്കൂര്‍ നേരത്തേക്കാണ് മലയാളം ന്യൂസ് ചാനലുകളായ ഏഷ്യാനെറ്റിന്റെയും മീഡിയവണ്ണിന്റെയും സംപ്രേക്ഷണം കേന്ദ്രസർക്കാർ വിലക്കിയത്. ഇന്ന് രാത്രി 7.30 മുതൽ എട്ടാം തീയതി വരെയാണ് സംരക്ഷണം നിർത്തിവെച്ചു കൊണ്ട് സർക്കാർ ഉത്തരവിട്ടത്.
ഡല്‍ഹിയിലെ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ന് രാത്രി 7.30 മുതലാണ് ഇരു ചാനലുകളുടെയും സംപ്രേഷണം മുടങ്ങിയത്.