News
തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ മോഷണം
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചികൾ കുത്തിത്തുറന്നു. ഗോപുര നടയിലേയും ശാസ്ത നടയിലേയും കൊടി മരച്ചുവട്ടിലേയും കാണിക്കവഞ്ചികളാണ് കുത്തിത്തുറന്നത്.
കവർച്ചയ്ക്കെത്തിയ ആളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പിന്നിൽ ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. എസ്.പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി പരിശോധന നടക്കുന്നു.