Cinema

‘പോക്സോ – 99’ ടൈറ്റിൽ ലോഞ്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു

അംബ മുത്തശ്ശി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ പോറ്റി നിർമ്മിച്ച് ഡോ. മനു സി കണ്ണൂർ കഥ എഴുതി സംവിധാനം ചെയ്യുന്ന “പോക്സോ – 99” എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച്,  ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.

പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വ്വദ്ധനായ റിട്ടയേർഡ് അദ്ധ്യാപകന്റെ മാനസിക സംഘർഷങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പോക്‌സോ-99. ബാലതാരം ശിവഗംഗ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോക്‌സോ-99, വിഎസ് അച്ചുതാനന്ദനും സുഗതകുമാരി ടീച്ചറും പ്രധാന വേഷത്തിൽ അഭിനയിച്ച “ഭൂമിയുടെ മക്കൾ ” എന്ന ചിത്രത്തിന് ശേഷമുള്ള ഡോ. മനു സി കണ്ണൂരിന്റെ സംവിധാന സംരംഭമാണിത്.
തിരക്കഥ, സംഭാഷണം അജിത് പൂജപ്പുര, പ്രോജക്ട് ഡിസൈൻ കെ സതീഷ്, പി ആർ ഓ അജയ് തുണ്ടത്തിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button