Top Stories

കൊറോണ വൈറസ്:ഇന്ത്യയിൽ പേടിക്കേണ്ട സാഹചര്യമില്ല,ജാഗ്രത മതി

കൊറോണ വൈറസ് ബാധയിൽ  പേടിക്കേണ്ട സാഹചര്യമില്ലെന്നും വൈറസ് സ്ഥിരീകരിച്ച 5ൽ 4 പേർക്കും സ്വയം ഭേദമാകുമെന്നും വിലയിരുത്തൽ. വെല്ലൂർ സിഎംസിയിലെ അധ്യാപികയും ബ്രിട്ടൻ റോയൽ സൊസൈറ്റി ഓഫ് ലണ്ടനിൽ ഫെലോ ആയ ആദ്യ ഇന്ത്യൻ വനിതാ ശാസ്ത്രജ്ഞയുമായ ഗഗൻദീപ് കാങ്ങിന്റെ വിലയിരുത്തലാണിത്. ശേഷിക്കുന്ന ഒരാൾക്കു മാത്രമേ ഡോക്ടറെ കാണേണ്ട സാഹചര്യമുണ്ടാകുവെന്നും അവർ പറഞ്ഞു. പനിക്കും ചുമയ്ക്കും നൽകുന്ന പാരസെറ്റമോളിനെക്കാൾ കൂടുതലൊന്നും കോറോണയെ നിയന്ത്രിയ്ക്കാൻ വേണ്ടന്നും ഗഗൻദീപ് കാങ്ങ് വിലയിരുത്തുന്നു.

കോറോണയോട് പരിഭ്രാന്തിയോ ഭയമോ വേണ്ട ജാഗ്രത മാത്രം മതി. വളരെ വേഗം പടർന്ന് പിടിയ്ക്കുന്ന വൈറസിന്റെ വ്യാപനം തടയുകയാണ് വേണ്ടത്. അതിനുള്ള മുൻകരുതലുകൾ സ്വീകരിയ്ക്കുക. 

കൊറോണ വ്യാപനം തടയാൻ സ്വീകരിയ്ക്കേണ്ട മുൻകരുതലുകൾ 

• കൊറോണ വൈറസ് ബാധിച്ചാൽ 2    മുതൽ 10 ദിവസത്തിനകം
രോഗലക്ഷണം പ്രകടമാകും.

• രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നതിനു മുൻപുതന്നെ അയാളിൽ നിന്ന് വൈറസ് പകരും.

• രോഗസാധ്യതയുള്ളവരെ മറ്റുള്ളവരുമായി ഇടപഴകാതെ 28 ദിവസം മാറ്റിനിർത്തണം.

• വീട്ടിൽ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കുക.

• രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പർക്കം ഉണ്ടാകരുത്. രോഗിയെ പരിചരിക്കുന്നവർ മാസ്ക്, കയ്യുറ തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം.

• രോഗിയെ സ്പർശിച്ചതിനു ശേഷവും രോഗിയുടെ മുറിയിൽ കയറിയതിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക.

• കൈകൾ തുടയ്ക്കാനായി പേപ്പർ ടവൽ/ തുണികൊണ്ടുള്ള ടവൽ ഉപയോഗിക്കുക.

• തോർത്ത്, വസ്ത്രങ്ങൾ മുതലായവ ബ്ലീച്ചിങ് ലായനി (1 ലീറ്റർ വെള്ളത്തിൽ 3 ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കുക.

• ചുമയ്ക്കാനോ തുമ്മാനോ തോന്നിയാൽ തൂവാല/ തോർത്ത്/ തുണി കൊണ്ട് വായും മൂക്കും മറയ്ക്കുക. പൊതുസ്ഥലത്തു തുപ്പാതിരിക്കുക.

• രോഗബാധിത രാജ്യങ്ങളിൽ നിന്നു വരുന്നവർ വിമാനത്താവളങ്ങളിലെ സ്ക്രീനിങ്ങിനു വിധേയരാകണം.

• രോഗം സംശയിക്കുന്നവർ നേരിട്ട് ആശുപത്രിയിലേക്കു പോകരുത്. ആരോഗ്യ വകുപ്പിലെ ജില്ലാതല ഓഫിസുകളിൽ അറിയിക്കണം. അവിടെ നിന്നു നിർദേശം നൽകും. 24 മണിക്കൂറും വിളിക്കാം. ദിശ ഹെൽപ്‌ലൈൻ: 1056, ഫോൺ: 0471 255 2056

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button