News
പാലക്കാട് ജില്ലയിൽ നാളെ സ്വകാര്യബസ് തൊഴിലാളികൾ പണിമുടക്കും
പാലക്കാട്: നാളെ പാലക്കാട് ജില്ലയിൽ സ്വകാര്യബസ് തൊഴിലാളികൾ പണിമുടക്കും. ഡി.എ. കുടിശ്ശിക ആവശ്യപ്പെട്ടാണ് സമരം. ഇതുവരെ മൂന്ന് ഡി.എ. കുടിശ്ശിക ആയിട്ടുണ്ടെന്നും ഇതിൽ രണ്ടെണ്ണമെങ്കിലും കിട്ടണമെന്നായിരുന്നു ബസ് തൊഴിലാളികളുടെ ആവശ്യം. ഈ ആവശ്യം ബസുടമകൾ നിരസിച്ചതിനെ തുടർന്നാണ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങുന്നത്.
ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ബസ് ഉടമകളും തൊഴിലാളികളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. മൂന്ന് ഡി.എ കുടിശ്ശികയിൽ രണ്ടെണ്ണമെങ്കിലും തന്നാൽ സമരത്തിൽനിന്ന് പിന്മാറാമെന്ന് തൊഴിലാളിസംഘനടകൾ പറഞ്ഞിരുന്നു. എന്നാൽ ബസ് ഉടമകൾ വഴങ്ങിയില്ല. ബസ് ചാർജ് വർധനയ്ക്കുശേഷം ഡി.എ. കുടിശ്ശിക നൽകാമെന്നാണ് ബസ് ഉടമകളുടെ വാദം.