News
കൊറോണ ബാധിതരുമായി ഇടപെഴകിയവരെ പാർപ്പിച്ച ഹോട്ടൽ തകർന്നുവീണ് നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി
ബെയ്ജിങ്: ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ കൊറോണ ബാധിതരുമായി ഇടപെഴകിയവരെ പാർപ്പിച്ച ഹോട്ടൽ തകർന്നുവീണ് നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.70 ൽ അധികം ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ആരെങ്കിലും മരിച്ചതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ശനിയാഴ്ച വൈകീട്ടാണ് ഹോട്ടൽ തകർന്നുവീണത്. രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ 23 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രണ്ട് വർഷം മുമ്പ് പണിപൂർത്തിയാക്കിയ ഹോട്ടലാണ് തകർന്നുവീണതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.