Top Stories

ഡൽഹി കലാപം:പൊലീസിനും ജനക്കൂട്ടത്തിനും നേരെ വെടിയുതിർത്ത ഷാറൂഖിന്‍റെ വീട്ടില്‍ നിന്നും തോക്ക് കണ്ടെത്തി

ഡൽഹി : ഡൽഹി കലാപത്തിൽ  പൊലീസിനും ജനക്കൂട്ടത്തിനും നേരെ വെടിയുതിർത്ത സംഭവത്തില്‍ അറസ്റ്റിലായ മുഹമ്മദ് ഷാറൂഖിന്‍റെ വീട്ടില്‍ നിന്നും വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്തി. ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ഷാരൂഖിന്റെ വീട്ടിൽ നിന്നും തോക്ക് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നാണ് ഡൽഹി ക്രൈംബ്രാഞ്ച് മുഹമ്മദ് ഷാരൂഖിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 24 ന് വടക്കു കിഴക്കന്‍ ഡൽഹിയിലെ ജാഫറാബാദില്‍ പൊലീസിനും പൗരത്വ നിയമ ഭേദഗതി അനുകൂലികള്‍ക്ക് നേരെ ഷാരുഖ്  വെടിയുതിർക്കുകയായിരുന്നു. ജനക്കൂട്ടത്തെ ലക്ഷ്യമാക്കി എട്ടു റൗണ്ടാണ് ഷാരുഖ് വെടിയുതിർത്തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പിന്നാലെ പുറത്തുവന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button