News
യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്
മുംബൈ: യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന്റെ മുംബൈയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് മുംബൈ സമുദ്രമഹലിലെ വസതിയിൽ ഇ ഡി പരിശോധന നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരം റാണാ കപൂറിനെതിരെ എൻഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റർ ചെയ്തു.
കള്ളപ്പണ ഇടപാടിൽ റാണയ്ക്ക് പങ്കുണ്ടെന്ന ആരോപണം ശരിയാണെന്ന് അന്വേഷണത്തിൽ ഇ.ഡി കണ്ടെത്തിയാതായിട്ടാണ് വിവരം. ഇതിനെ തുടർന്ന് റാണാ കപൂർ ഇന്ത്യ വിടാതിരിയ്ക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി ഇദ്ദേഹത്തിനും ഭാര്യയ്ക്കുമെതിരെ ഇ ഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
Maharashtra: Enforcement Directorate (ED) raid is underway at #YesBank founder Rana Kapoor's residence, at 'Samudra Mahal' residential tower in Mumbai. ED has registered a case under Prevention of Money Laundering Act (PMLA) against Rana Kapoor. pic.twitter.com/3JghF9nhIE
— ANI (@ANI) March 6, 2020