Top Stories

കൊറോണ:ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കുവൈറ്റിൽ വിലക്ക്

കുവൈത്ത് സിറ്റി: കോവിഡ്-19 വൈറസ് ബാധ പടരുന്നതിനേത്തുടർന്ന് ഇന്ത്യ ഉൾപ്പെടെ 7 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി. ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് വിലക്ക്. ഇതേതുടർന്ന് കരിപ്പൂരിൽ നിന്ന് 170 ത്രക്കാരുമായി  പുലർച്ചെ പുറപ്പെടേണ്ട വിമാനം റദ്ദാക്കി. വിമാനത്തിൽ യാത്രചെയ്യാനായി എത്തിയവരെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ്, ഈജിപ്ത്, സിറിയ, ലബനൻ എന്നീ രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈത്തിൽ നിന്ന് ഈ രാജ്യങ്ങളിലേക്കും വിമാന സർവീസുകൾ അനുവദിക്കില്ലെന്നാണ് കുവൈത്ത് സിവിൽ ഏവിയേഷൻ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. കുവൈത്ത് മന്ത്രിസഭയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button