Top Stories

കൊറോണ സ്ഥിരീകരിച്ചവർ സഞ്ചരിച്ച വിമാനത്തിൽ കേരളത്തിലെത്തിയവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം

തിരുവനന്തപുരം: പത്തനംതിട്ടയിൽ കൊറോണ സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച വിമാനത്തിൽ ഒപ്പം യാത്രചെയ്ത് കേരളത്തിൽ എത്തിയ യാത്രക്കാരും,  അവരുമായി ഇടപഴകിയവരും എത്രയും പെട്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഫെബ്രുവരി 28നാണ് ഇവർ വെന്നീസിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഖത്തർ എയർവേയ്സിന്റെ QR 126 വെനീസ്-ദോഹഫ്ളൈറ്റിൽ രാത്രി 11.20 നാണ് ഇവർ ദോഹയിലെത്തിയത്. ശേഷം ഖത്തർ എയർവേയ്സിന്റെQR 514 ദോഹ-കൊച്ചിഫ്ളൈറ്റിൽ 29ന് രാവിലെ 8.20 ന് കൊച്ചിയിലെത്തി. ദോഹയിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിൽ 350 യാത്രക്കാരുണ്ടായിരുന്നു.

രോഗം ബാധിച്ച ദമ്പതികളും മകനുമായി പത്തനംതിട്ടയിൽ എത്തിയ  വാഹനത്തിൽ ഇവരോടൊപ്പം സഞ്ചരിച്ചവരും, ഇവർ ഏതെങ്കിലും ഫംഗ്ഷനുളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അതിൽ അവരോടൊപ്പം പങ്കെടുത്ത എല്ലാ ആൾക്കാരും അടിയന്തരമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. ഇറ്റലി, ചൈന, സൗത്ത് കൊറിയ, ഇറാൻ എന്നീ നാല് രാജ്യങ്ങളിൽ കേരളത്തിലെത്തിയ എല്ലാ ആളുകളും അടിയന്തരമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. ഇത്തരക്കാർ 21 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണം. ഇത്തരക്കാർക്ക് സഹായങ്ങളുമായി കൺട്രോൾ റൂം സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നാട്ടുകാർ ഇതിനെക്കുറിച്ച് ജാഗ്രതയോടുകൂടി ഇരിക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാൻ പോകുന്ന സ്ത്രീകൾ കർശനമായ മുൻകരുതലുകൾ പാലിക്കണമെന്ന് മന്ത്രി അറിയിച്ചു. രോഗബാധിതർ താമസിക്കുന്ന വീടിന്റെ അടുത്ത് താമസിക്കുന്ന ആളുകൾ കഴിയുന്നതും പൊങ്കാലയ്ക്ക് പോകാതിരിക്കാൻ ശ്രമിക്കണം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം ഉള്ളവർ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാൻ പോകരുതെന്നും മന്ത്രി അറിയിച്ചു. കൊറോണ വൈറസ് കൂടുതൽ പടരാതിരിക്കാൻ ജനങ്ങൾ ജാഗരൂകരായിരിക്കണം എന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്ന കാര്യങ്ങൾ കൃത്യമായി അനുസരിക്കണമെന്നും മന്ത്രി അറിയിച്ചു.

മുൻകരുതൽ പ്രഖ്യാപിച്ച രാജ്യങ്ങളിൽനിന്ന് വന്നവരും, ആരെങ്കിലും വിവരം മറച്ചു വെച്ചിട്ട് ഉണ്ടെങ്കിൽ അവരെ കുറിച്ച് അറിയാവുന്ന പൊതുജനങ്ങളും എത്രയും വേഗം ദിശ നമ്പറിലോ അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രത്തിലോ വിവരം അറിയിക്കേണ്ടതാണ്.

ദിശ -O4712552056
ടോൾഫ്രീ നമ്പർ- 1056.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button