News

മുക്കം നഗരസഭയിലെ കോഴി ഫാമുകളും ചിക്കൻ സ്റ്റാളുകളും കോഴിമുട്ട, അലങ്കാര പക്ഷി വിൽപ്പന ശാലകളും അടച്ചിടാൻ നിർദ്ദേശം

കോഴിക്കോട്: മുക്കം നഗരസഭയിലെ മുഴുവൻ കോഴി ഫാമുകളും ചിക്കൻ സ്റ്റാളുകളും കോഴിമുട്ട മൊത്ത വിൽപ്പന ശാലകളും അലങ്കാര പക്ഷി വിൽപ്പന ശാലകളും അടിയന്തിരമായി അടച്ചിടാൻ നിർദ്ദേശം. കൊഴി, താറാവ്, കാട ഉൾപ്പെടെയുള്ള എല്ലാ വളർത്ത് പക്ഷികളുടെയും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി മുക്കം നഗരസഭാ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് പാലിക്കുന്നതിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടി സീൽവെക്കും.
നഗരസഭാ പരിധിയിൽ അനുവദിച്ച കോഴി ഫാമുകളുടെയും ചിക്കൻ സ്റ്റാളുകളുടെയും കോഴിമുട്ട വിൽപ്പന കേന്ദ്രങ്ങളുടെയും ലൈസൻസ് മുനിസിപ്പൽ ആക്ടിലെ 482(8) വകുപ്പ് പ്രകാരം താത്കാലികമായി സസ്പെൻഡ് ചെയ്തു. പക്ഷിപ്പനി കൂടുതൽ ഇടങ്ങളിലേക്ക് പടർന്നുപിടിക്കുന്നത് തടയാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ലൈസൻസ് സസ്പെൻഡ് ചെയ്തതുൾപ്പെടെയുള്ള നഗരസഭയുടെ നടപടികൾ.

പക്ഷിപ്പനി പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടിയായി  കോഴിക്കോട് കോർപ്പറേഷൻ അതിർത്തിക്കുള്ളിലുള്ള കോഴിസ്റ്റാളുകളും ഫാമുകളും കോഴിമുട്ട വിൽപ്പനയും ഇന്ന് മുതൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തനം നിർത്തിവയ്ച്ചിരിയ്ക്കുകയാണ്. കോഴിക്കോട് കോർപ്പറേഷന്റെ  നിർദ്ദേശപ്രകാരമാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button