Politics
ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷനായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെ പ്രഖ്യാപിച്ചു. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഷാഫി പറമ്പിലിനെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. എ-ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് എ ഗ്രൂപ്പ് പ്രതിനിധിയായി ഷാഫി പറമ്പലില്‍ യൂത്ത് കോണ്‍ഗ്രസ് തലപ്പത്തേക്ക് എത്തുന്നത്.
കെ.എസ് ശബരിനാഥൻ എം.എൽ.എ, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ആയിരുന്ന എന്‍.എസ് നുസൂർ, റിജിൽ മാങ്കുറ്റി, റിയാസ് മുക്കോളി, എസ്.എം ബാലു, എസ്.ജെ പ്രേംരാജ്, വിദ്യാ ബാലകൃഷ്ണൻ എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും പ്രഖ്യാപിച്ചു.