Top Stories
കൊറോണ:ഇന്ത്യക്കാർക്ക് ഖത്തറിൽ പ്രവേശന വിലക്ക്
ദോഹ: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ 14 രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ഖത്തർ. ഖത്തറിൽ താമസ വിസയുള്ളവർ, വിസിറ്റ് വിസക്കാർ എന്നിവർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറിൽ പ്രവേശിക്കാൻ കഴിയില്ല.
ഇതോടെ നാട്ടിൽ അവധിക്ക് പോയ പതിനായിരക്കണക്കിന് ഖത്തർ മലയാളികളുടെ മടക്കയാത്ര അനിശ്ചിതമായി നീളും.
പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈൻസ്, ഇറാൻ, ഇറാഖ്, ലെബനൻ, സൗത്ത് കൊറിയ, തായ് ലാൻഡ്, നേപ്പാൾ, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യക്കാർക്കും ഖത്തർ പ്രവേശന വിലക്ക് ഏർപ്പെടുത്തി.