News
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയൽ നടി അറസ്റ്റിൽ
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയൽ നടി അറസ്റ്റിൽ. നേമം പൂഴികുന്നിൽ വച്ച് അപകടമുണ്ടാക്കിയ സീരിയൽ താരം ചിത്രലേഖയാണ് അറസ്റ്റിലായത്. പുലര്‍ച്ചെ രണ്ടര മരണിക്കാണ് അപകടം ഉണ്ടായത്. മൂന്ന് ഇരുചക്ര യാത്രക്കാരിയെയാണ് ചിത്രലേഖ ഓടിച്ച കാർ ഇടിച്ചത്.
മദ്യപിച്ച് വാഹനമോടിച്ച് ബിഎസ്എൻഎൽ കരാർ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഒരു വ്യവസായിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കവടിയാർ സ്വദേശി അജയഘോഷാണ് അറസ്റ്റിലായത്.