Top Stories
കോവിഡ് 19: പത്തനംതിട്ട,കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
പത്തനംതിട്ട – കോട്ടയം: കൊവിഡ് 19 മുൻകരുതൽ നടപടിയായി പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ഇന്നലെയും ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു. പത്തനംതിട്ടയില്‍ നാളെയും അവധി നല്‍കിയിട്ടുണ്ട്. എസ്എസ്എല്‍സി പരീക്ഷകൾക്കും നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്കും അവധി ബാധകമല്ല. കനത്ത സുരക്ഷാ മുൻകരുതലുകളിൽ പരീക്ഷകൾ നടക്കും.
കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിലവിൽ ഏഴ് പേർ നിരീക്ഷണത്തിലാണ്.
പത്തനംതിട്ടയില്‍ പൊതുചടങ്ങുകള്‍ മാറ്റിവെക്കണമെന്നാണ് നിര്‍ദ്ദേശം. വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെ മാറ്റി വെക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പത്തനംതിട്ടയിൽ രോഗബാധ സ്ഥിരീകരിച്ച കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിട്ടുള്ളതായി കണ്ടെത്തിയത് 95 പേരാണ്. ഇവരുമായുള്ള പ്രൈമറി കോണ്ടാക്ടിൽ വരുന്നത് 270 പേരാണ്. സെക്കൻഡറി കോണ്ടാക്ട് 449 പേരാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1116 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 807 സാമ്പിളുകൾ എൻ. ഐ.വി യിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വരാനുണ്ട്.
സംസ്ഥാനത്ത് മുഴുവന്‍ സമയ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. വിളിക്കേണ്ട നമ്പറുകള്‍: 0471-23 09 250, 0471-23 09 251, 0471-23 09 252.