Top Stories

കൊറോണ:സംസ്ഥാനത്ത് അതീവ ജാഗ്രത;7 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കർശന ജാഗ്രത പ്രഖ്യാപിച്ചു. പൊതുപരിപാടികള്‍ റദ്ദാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. മാര്‍ച്ച് മാസത്തെ പരിപാടികള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

7 ക്ലാസ് വരെയുള്ള പരീക്ഷകൾ റദ്ദാക്കി. അംഗനവാടി മുതൽ 7ആം ക്ലാസ്സ്‌ വരെയുള്ള ക്ലാസ്സുകൾക്ക് അവധി പ്രഖ്യാപിച്ചു. 8, 9, 10 ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. വിദ്യാഭാസ മേഖലയുമായി ബന്ധപ്പെട്ട് പരീക്ഷകൾ മാത്രമേ ഉണ്ടാകുകയുള്ളൂ. പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഈ മാസം 31 വരെ അവധി പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button