ജ്യോതിരാദിത്യ സിന്ധ്യ കോഗ്രസ് വിട്ടു;സോണിയാഗാന്ധിക്ക് രാജിക്കത്ത് കൈമാറി
ഡൽഹി : ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടു. സോണിയാഗാന്ധിക്ക് രാജിക്കത്ത് കൈമാറി. ഇന്ന് 12 മണിയോടെയാണ് രാജിക്കത്ത് കൈമാറിയത്. പ്രധാനമന്ത്രിയും അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജ്യോതിരാദിത്യ സിന്ധ്യ തന്റെ നിലപാട് പ്രഖ്യാപിച്ചത്.
മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി 18 എം.എൽ.എ.മാർ ബെംഗളൂരുവിലേക്ക് കടന്നതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേരുമെന്ന് സൂചനയുണ്ടായിരുന്നു. ഇന്ന് രാവിലെ 10:30 ഓടുകൂടിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി പ്രധാനമന്ത്രിയുമായും അമിത്ഷായയുമായും നിർണ്ണായക കൂടിക്കാഴ്ച നടത്തിയത്.
ബിജെപി നേതാവ് നരോത്തം മിശ്ര ഇന്നു രാവിലെ സിന്ധ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുക്കൊണ്ട് പ്രസ്താവന നടത്തിയിരുന്നു. സിന്ധ്യ വലിയ നേതാവാണെന്നും അദ്ദേഹത്തെ ബിജെപിയിലുള്ള എല്ലാവരും സ്വീകരിക്കുമെന്നും നരോത്തം മിശ്ര വ്യക്തമാക്കിയിരുന്നു.
ഇതിനിടെ മുഖ്യമന്ത്രി കമല്‍നാഥ് അടിയന്ത യോഗം വിളിച്ചു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെല്ലാം കമല്‍നാഥിന്റെ വസതിയിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ചര്‍ച്ച നടത്തി വരികയാണ്. എംഎല്‍എമാരെ മാറ്റിയതു മുതല്‍ അനുരഞ്ജനത്തിനായി കോണ്‍ഗ്രസ് നേതൃത്വം തിരക്കിട്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും സിന്ധ്യ ചര്‍ച്ചകള്‍ക്ക് തയ്യാറായിരുന്നില്ല. പിസിസി അധ്യക്ഷ സ്ഥാനം നല്‍കാമെന്ന് കമല്‍നാഥ് സമ്മതം അറിയിച്ചെങ്കിലും സിന്ധ്യ അതിന് വഴങ്ങിയില്ല. സച്ചിന്‍ പൈലറ്റടക്കമുള്ള നേതാക്കളും സിന്ധ്യയുമായി ബന്ധപ്പെട്ടിരുന്നു. ഇതും ഫലം കണ്ടില്ല.