News
നാളെ മുതൽ സ്വകാര്യ ബസ് ഉടമകൾ നടത്താനിരുന്ന സമരം മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് ഉടമകൾ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രിയുടെ അഭ്യർഥനയെ തുടർന്നാണിത്. ബസ് ഉടമകളുടെ പതിമൂന്ന് സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.
സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരത്തിൽ നിന്നും ബസ്സുടമാ സംയുക്ത സമര സമിതി പിൻമാറണമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നേരത്തെ ബസുടമകളോട് അഭ്യർഥിച്ചിരുന്നു. സമര സമതി ഉന്നയിച്ച പ്രശ്നങ്ങളിൽ സർക്കാർ അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും കൊറോണ രോഗത്തിന്റെ ഭീഷണി നേരിട്ടുവരുന്ന ഈ സമയത്ത് സർക്കാരിന്റെ നടപടികളുമായി ഇപ്പോൾ ബസ്സുടമകൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചിരുന്നു. ഇതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.