News
സിവിൽ പോലീസ് ഓഫീസർ കടൽത്തീരത്ത് മരിച്ച നിലയിൽ
കന്യാകുമാരി : സിവിൽ പോലീസ് ഓഫീസറെ കന്യാകുമാരിയിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലത്തെ സി പി ഒ ആയ ബോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കന്യാകുമാരി കടൽ തീരത്താണ് മരിച്ച നിലയിൽ മൃതദേഹം കണ്ടത്.
ഇതേ തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിൽ മ്പോസിനൊപ്പം ഉണ്ടായിരുന്ന മുപ്പത് വയസുള്ള യുവതിയെ ഇവർ താമസിച്ചിരുന്ന ലോഡ്ജിൽ വിഷം കഴിച്ച് അവശ നിലയിൽ കണ്ടെത്തി. ഇവർ നാഗർകോവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. ഇവർ ഇന്നലെയാണ് കന്യാകുമാരിയിൽ എത്തി മുറിയെടുത്തത്. ഒരുമിച്ച് വിഷം കഴിച്ച ശേഷം യുവതിയെ മുറിയിലിട്ട് പൂട്ടി ഇയാൾ കടൽ തീരത്ത് എത്തിയതാണെന്ന് പോലിസ് സംശയിക്കുന്നു.