News
ആലപ്പുഴയിൽ അമിത വേഗത്തിലെത്തിയ കാർ 3 വിദ്യാർഥിനികളെ ഉൾപ്പെടെ ആറുപേരെ ഇടിച്ചു തെറിപ്പിച്ചു
ആലപ്പുഴ : പൂച്ചാക്കലിൽ അമിത വേഗത്തിലെത്തിയ കാർ 3 വിദ്യാർഥിനികളെ ഉൾപ്പെടെ ആറുപേരെ ഇടിച്ചു തെറിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം. ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകൻ വേദവിനെയുമാണ് കാർ ആദ്യം ഇടിച്ചത്. അതിനു ശേഷം ചന്ദന, അർച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ചു. രണ്ടുപേർ കനാലിലേക്കാണു വീണത്.
അതിനു ശേഷം സൈക്കിളിൽ പോയ അനഘ എന്ന വിദ്യാർഥിനിയെ ഇടിച്ചു. തുടർന്നു പോസ്റ്റിൽ ഇടിച്ചാണു കാർ നിന്നത്.
കാർ ഓടിച്ച അസ്ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ നില ഗുരുതരമാണെന്ന വിവരമാണ് കിട്ടുന്നത്.