News
തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട;1 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി

വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയിലധികം വിലവരുന്ന ഹാഷിഷ് ഓയിൽ എക്സൈസ്
പിടി കൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡാണ് കോട്ടയം മേലുകാവ് സ്വദേശികളായ സുധീഷ് , ജസ്റ്റിൻ പി മാത്യു എന്നിവരെ 1.100 ലിറ്റർ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരം ഈഞ്ചയ്ക്കലിൽ നിന്നും അറസ്റ്റ് ചെയ്തത്.
ആന്ധ്രപ്രദേശിലെ നിന്നും സ്ഥിരമായി ഹാഷിഷ് ഓയിൽ വാങ്ങി കൊച്ചി, തിരുവനന്തപുരം ഭാഗങ്ങളിൽ വിൽപന നടത്തിയിരുന്നവരാണ് ഇരുവരും. വെളിച്ചെണ്ണയുടെ ബ്രാൻഡഡ് കണ്ടെയ്നറുകളിൽ നിറച്ച ഹാഷിഷ് ഓയിൽ സീൽ ചെയ്ത് വെളിച്ചെണ്ണയാണെന്ന വ്യാജേനയാണ് പ്രതികൾ ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചത്.
തിരുവനന്തപുരം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ എക്സൈസ് ഇൻസ്പെക്ടർ ടി ആർ മുഖേഷ് കുമാർ പ്രിവൻറ്റീവ് ആഫീസർമാരായ എസ് മധുസദനൻ നായർ (ഐ. ബി) ടി ഹരികുമാർ, ഷൈജു സിവിൽ എക്സൈസ് ഓഫീസർമാരായ എ ജാസിം, സുബിൻ, രാജേഷ്, ഷംനാദ്, ബിനു രാജ്, ശ്രീലാൽ എക്സൈസ് ഡ്രൈവർ ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.