Top Stories
രാജീവ് ഗാന്ധിയുടെ ചിത്രത്തിന് 2 കോടി;പ്രിയങ്ക ഗാന്ധിയെ എൻഫോഴ്സ്മെന്റ് ചോദ്യംചെയ്തേക്കും
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തേക്കും. യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂർ, എം.എഫ്. ഹുസൈൻ വരച്ച രാജീവ് ഗാന്ധിയുടെ പെയിന്റിങ് രണ്ട് കോടി രൂപയ്ക്ക് പ്രീയങ്ക ഗാന്ധിയുടെ കയ്യിൽ നിന്നും വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റാണയെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയെ ചോദ്യംചെയ്യാനൊരുങ്ങുന്നതെന്ന് ഇ.ഡി. വൃത്തങ്ങൾ പറഞ്ഞു.
രാജീവ് ഗാന്ധിയുടെ പെയിന്റിങ് വാങ്ങാൻ സൗത്ത് മുംബൈ മുൻ എം.പി. മിലിന്ദ് ദേവ്ര തന്നിൽ സമ്മർദം ചെലുത്തിയെന്ന് റാണ ചോദ്യംചെയ്യലിൽ ഇ.ഡി. ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതാണ് അന്വേഷണം മിലിന്ദ് ദേവ്രയെയും ഇ.ഡി. ചോദ്യംചെയ്യും.