Top Stories
കൊറോണ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ നിർത്തലാക്കി സൗദി അറേബ്യ
റിയാദ്: ലോകമെമ്പാടും കൊറോണ പടർന്ന് പിടിയ്ക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ നിർത്തലാക്കി സൗദി അറേബ്യ. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പൈൻസ്, യൂറോപ്യൻ യൂണിയൻ, സ്വിറ്റ്സർലന്റ്, സുഡാൻ, ഇത്യോപ്യ, എറിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ എന്നീ രാജ്യങ്ങളിലെ യാത്രകൾക്കാണ് സൗദി ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ വിലക്കേർപ്പെടുത്തിയത്.
ഇവിടെ നിന്നുള്ള യാത്രക്കാരെ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ രാജ്യത്തിനകത്ത് കയറ്റില്ല. ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിലക്ക് ബാധകമല്ല. 45 കൊറോണ കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോട്ട് ചെയ്തിട്ടുള്ളത്.