News

ഉന്നാവോയില്‍ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

ലഖ്‌നൗ : ഉന്നാവോയില്‍ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രതിക്കായി തിരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഹോളി ആഘോഷ പരിപാടി നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വിജനമായ വയലില്‍ കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും ഒടുവിൽ കാൺപൂരിലെ ലാലാ ലാജ്പത് റായ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെ പെൺകുട്ടി മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button