Top Stories
കൊറോണ:ഇന്ത്യയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യ്തു
ബെംഗളൂരു : കൊവിഡ് 19 രോഗബാധയേറ്റ് ഇന്ത്യയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യ്തു. കർണ്ണാടകത്തിലെ കൽബുർഗിയിലെ 76കാരനായ മുഹമ്മദ് ഹുസൈൻ സിദ്ദിഖിയാണ് മരിച്ചത്. ഇന്നലെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഇന്നാണ് ഇദ്ദേഹത്തിന് കൊവിഡ്19 ബാധ സ്ഥിരീകരിച്ചത്.
ഫെബ്രുവരി 29 ന് ഇദ്ദേഹം സൗദി അറേബ്യയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തി. മാർച്ച് അഞ്ചിന് ഇദ്ദേഹം അസുഖബാധിതനാവുകയും തുടർന്ന് കൽബുർഗിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. ഇദ്ദേഹത്തിന് ന്യൂമോണിയയും കൊവിഡ് 19 രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നു.
നില വഷളായതോടെ ഇദ്ദേഹത്തെ മാർച്ച് ഒൻപതിന് ഹൈദരാബാദിലേക്ക് മാറ്റി. ഇവിടെ വച്ച് രോഗം മൂർച്ഛിച്ചതിനാൽ ആശുപത്രി അധികൃതർ വീട്ടിലേക്ക് മടക്കി അയച്ചു. ഇതോടെ ബന്ധുക്കൾ ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്.